കെഎംഎംഎൽ ജീവനക്കാർക്ക് കോവിഡ്; തോട്ടപ്പള്ളിയിലെ മണലെടുപ്പ് നിർത്തി
Friday, July 10, 2020 11:55 PM IST
അന്പലപ്പുഴ: ചവറ കെഎംഎംഎല്ലിൽ ഒരു ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതോടെ തോട്ടപ്പള്ളിയിലെ മണലെടുപ്പ് നിർത്തിവച്ചു.
കരിമണൽ ഖനനവുമായി ബന്ധപ്പെട്ട് പോലീസ്, റവന്യു, ഇറിഗേഷൻ, കെഎംഎംഎൽ ഉദ്യോഗസ്ഥർ, ടിപ്പർ ലോറി ജീവനക്കാർ എന്നിവരടക്കം നൂറുകണക്കിനുപേരാണ് തോട്ടപ്പള്ളിയിൽ എത്തുന്നത്. ഇതുമൂലം കോവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന കാരണത്താലാണ് ജില്ലാ കളക്ടർ എ. അലക്സാണ്ടർ മണലെടുപ്പ് താത്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്.