ഇ​ടു​ക്കി ജ​ല​വൈ​ദ്യു​ത നി​ല​യ​ത്തെ ആ​ദ​രി​ക്കു​ന്നു
Friday, July 10, 2020 11:30 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​രു ല​​​ക്ഷം മി​​​ല്യ​​​ണ്‍ യൂ​​​ണി​​​റ്റ് വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ചു ദേ​​​ശീ​​​യ ശ്ര​​​ദ്ധ നേ​​​ടി​​​യ ഇ​​​ടു​​​ക്കി ജ​​​ല​​​വൈ​​​ദ്യു​​​ത നി​​​ല​​​യ​​​ത്തെ കെ​​​എ​​​സ്ഇ​​​ബി​​​യും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രും ആ​​​ദ​​​രി​​​ക്കു​​​ന്നു. നി​​​ല​​​യ​​​ത്തെ ആ​​​ദ​​​രി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ശി​​​ലാ​​​ഫ​​​ല​​​കം വൈ​​​ദ്യു​​​ത മ​​​ന്ത്രി എം.​​​എം മ​​​ണി ഇ​​​ന്ന് അ​​​നാഛാ​​​ദ​​​നം ചെ​​​യ്യും.

ഊ​​​ർ​​​ജ​​​വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി ദി​​​നേ​​​ശ് അ​​​റോ​​​റ പു​​​ര​​​സ്കാ​​​ര​​​ഫ​​​ല​​​കം സ​​​മ​​​ർ​​​പ്പി​​​ക്കും. കെ​​​എ​​​സ്ഇ​​​ബി ചെ​​​യ​​​ർ​​​മാ​​​ൻ എ​​​ൻ.​​​എ​​​സ്. പി​​​ള്ള അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ പി. ​​​കു​​​മാ​​​ര​​​ൻ, ബി​​​പി​​​ൻ ജോ​​​സ​​​ഫ്, ആ​​​ർ. സു​​​കു, പി. ​​​രാ​​​ജ​​​ൻ, മി​​​നി ജോ​​​ർ​​​ജ്, ചീ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​ർ സി​​​ജി ജോ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. കോ​​​വി​​​ഡ് പ്രോ​​​ട്ടോ​​​ക്കോ​​​ൾ ച​​​ട്ട​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചു വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് വ​​​ഴി​​​യാ​​​ണ് സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.