എംജി സർവകലാശാല സിൻഡിക്കറ്റ് ഉപസമിതികളായി
Thursday, July 9, 2020 12:34 AM IST
കോട്ടയം: എംജി സർവകലാശാല പുതിയ സിൻഡിക്കറ്റിന്റെ ആദ്യയോഗം വൈസ് ചാൻസലർ പ്രഫ. സാബു തോമസിന്റെ അധ്യക്ഷതയിൽ ചേർന്നു.
സിൻഡിക്കറ്റിലെ വിവിധ ഉപസമിതി കണ്‍വീനർമാരെ തെരഞ്ഞെടുത്തു. പി. ഷാനവാസ് (സ്റ്റാഫ് കമ്മിറ്റി), പ്രഫ. പി. ഹരികൃഷ്ണൻ (അഫിലിയേഷൻ-അപ്രൂവൽ കമ്മിറ്റി), ഡോ. ബി. കേരളവർമ്മ (പരീക്ഷ കമ്മിറ്റി), ഡോ. നന്ദകുമാർ കളരിക്കൽ (ബിസിനസ് കമ്മിറ്റി), എം. അനിൽകുമാർ (ഫിനാൻസ് കമ്മിറ്റി), ഡോ. എസ്. സുജാത (റിസർച്ച് ആൻഡ് ഡെവലപ്മെന്റ് കമ്മിറ്റി), ഡോ. ബിജു തോമസ് (ലീഗൽ കമ്മിറ്റി), ഡോ. എസ്. ഷാജില ബീവി (വിദ്യാർഥികളുടെ ക്ഷേമം, അച്ചടക്കം, പരാതി കമ്മിറ്റി), ഡോ. എ. ജോസ് (ആസൂത്രണ - വികസന കമ്മിറ്റി) ഡോ. കെ.എം. സുധാകരൻ (അക്കാദമിക് അഫയേഴ്സ് കമ്മിറ്റി) എന്നിവരാണ് ഉപസമിതി കണ്‍വീനർമാർ.
കൊവിഡ് 19 മൂലം പരീക്ഷയെഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് അവസരമൊരുക്കാനും പ്രാക്്ടിക്കൽ പരീക്ഷകളുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനും നടപടി സ്വീകരിക്കാൻ പരീക്ഷാസമിതിയെ യോഗം ചുമതലപ്പെടുത്തി.