പു​നർ​വി​വാ​ഹ​ത്തി​ലൂ​ടെ ന​ഷ്ട​പ​രി​ഹാ​ര അ​ര്‍​ഹ​ത ഇല്ലാതാവിലെ​ന്നു കോ​ട​തി
പു​നർ​വി​വാ​ഹ​ത്തി​ലൂ​ടെ ന​ഷ്ട​പ​രി​ഹാ​ര  അ​ര്‍​ഹ​ത ഇല്ലാതാവിലെ​ന്നു കോ​ട​തി
Thursday, July 9, 2020 12:34 AM IST
കൊ​​​ച്ചി: വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ല്‍ ഭ​​​ര്‍​ത്താ​​​വു മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ ഭാ​​​ര്യ​​​യ്ക്കു ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​നു​​​ള്ള അ​​​ര്‍​ഹ​​​ത പു​​​ന​​ർ​​വി​​​വാ​​​ഹ​​​ത്തി​​​ലൂ​​​ടെ ന​​​ഷ്ട​​​മാ​​​വി​​​ല്ലെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി.

മൂ​​​വാ​​​റ്റു​​​പു​​​ഴ സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​നി​​​ല്‍ ഏ​​​ബ്ര​​​ഹാം 2002 ല്‍ ​​​അ​​​പ​​​ക​​​ട​​​ത്തി​​​ല്‍ മ​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് മോ​​​ട്ടോ​​​ര്‍ ആ​​​ക്സി​​​ഡ​​​ന്‍റ് ക്ലെ​​​യിം ട്രൈ​​​ബ്യൂ​​​ണ​​​ല്‍ നി​​​ശ്ച​​​യി​​​ച്ച തു​​​ക കു​​​റ​​​ഞ്ഞെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഭാ​​​ര്യ​​​യും ര​​​ക്ഷി​​​താ​​​ക്ക​​​ളും ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്. എ​​​റ​​​ണാ​​​കു​​​ളം -പാ​​​ലാ​​​രി​​​വ​​​ട്ടം റോ​​​ഡി​​​ല്‍ കാ​​​റി​​​ടി​​​ച്ചാ​​​ണ് ബൈ​​​ക്ക് യാ​​​ത്രി​​​ക​​​നാ​​​യി​​​രു​​​ന്ന അ​​​നി​​​ല്‍ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. അ​​​നി​​​ലി​​​ന്‍റെ വി​​​വാ​​​ഹം ക​​​ഴി​​​ഞ്ഞ് മൂ​​​ന്നു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ലാ​​​ണ് അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​യ​​​ത്. പി​​​ന്നീ​​​ട് 2005 ല്‍ ​​​യു​​​വ​​​തി പു​​​ന​​ർ​​വി​​​വാ​​​ഹം ക​​​ഴി​​​ച്ചെ​​​ന്നും ആ ​​​നി​​​ല​​​യ്ക്ക് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​ന് അ​​​ര്‍​ഹ​​​ത​​​യി​​​ല്ലെ​​​ന്നും ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ക​​​മ്പ​​​നി വാ​​​ദി​​​ച്ചു. ഇ​​​തു ത​​​ള്ളി​​​യാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.