ഇന്നലെ 272 പേ​ർ​ക്കു കോ​വി​ഡ്
ഇന്നലെ 272 പേ​ർ​ക്കു കോ​വി​ഡ്
Wednesday, July 8, 2020 1:02 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ 68 പേ​​​ർ​​​ക്കു​​​ൾ​​​പ്പെ​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 272 പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തി​​​ൽ ഉ​​​റ​​​വി​​​ടം ക​​​ണ്ടെ​​​ത്താ​​​നാ​​​കാ​​​ത്ത പ​​​തി​​​ന​​​ഞ്ചു പേ​​​രും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ആ​​​ശ​​​ങ്ക ഉ​​​ള​​​വാ​​​ക്കു​​​ന്ന ക​​​ണ​​​ക്കു​​​ക​​​ളാ​​​ണി​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു. മ​​​ല​​​പ്പു​​​റ​​​ത്ത് 63 പേ​​​ർ​​​ക്കും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് 54 പേ​​​ർ​​​ക്കു​​​മാ​​​ണ് രോ​​​ഗ​​​ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. 111 പേ​​​ർ ഇ​​​ന്ന​​​ലെ രോ​​​ഗ​​​മു​​​ക്തി നേ​​​ടി.

ഇ​​​ന്ന​​​ലെ രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ക്കപ്പെട്ട വരിൽ 157 പേ​​​ർ വി​​​ദേ​​​ശ​​​ത്തുനി​​​ന്നും 38 പേ​​​ർ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽനി​​​ന്നും വ​​​ന്ന​​​വരാണ്. സ​​​ന്പ​​​ർ​​​ക്ക​​​ത്തി​​​ലൂ​​​ടെ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ പേ​​​ർ​​​ക്കു രോ​​​ഗ​​​ബാ​​​ധ​​​യു​​​ണ്ടാ​​​യ ദി​​​വ​​​സം കൂ​​​ടി​​​യാ​​​ണ് ഇ​​​ന്ന​​​ലെ. രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ളോ​​​ടെ 378 പേ​​​രെ ഇ​​​ന്ന​​​ലെ വി​​​വി​​​ധ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. 1,86,576 പേ​​​രാ​​​ണ് ഇ​​​പ്പോ​​​ൾ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത്. കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​രാ​​​യി 3034 പേ​​​ർ ഇ​​​പ്പോ​​​ൾ ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.