വെ​ള്ളാ​പ്പ​ള്ളി​യെ സർക്കാർ സം​ര​ക്ഷി​ക്കു​ന്നു: ശ്രീ​നാ​രാ​യ​ണ സേ​വാ​സം​ഘം
Wednesday, July 8, 2020 12:12 AM IST
കൊ​​​ച്ചി: അ​​​ധാ​​​ര്‍​മി​​​ക പ്ര​​​വ​​​ര്‍​ത്ത​​​നം ന​​​ട​​​ത്തു​​​ന്ന എ​​​സ്എ​​​ന്‍​ഡി​​​പി യോ​​​ഗം ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​നെ ര​​​ക്ഷി​​​ക്കാ​​​നാ​​​ണു മാ​​​റി​​മാ​​​റി​​​വ​​​രു​​​ന്ന സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നു ശ്രീ​​​നാ​​​രാ​​​യ​​​ണ സേ​​​വാ​​​സം​​​ഘം ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ പ്ര​​​ഫ. എം.​​​കെ. സാ​​​നു, അ​​​ഡ്വ. എ​​​ന്‍.​​ഡി. ​പ്രേ​​​മ​​​ച​​​ന്ദ്ര​​​ന്‍, പി.​​​പി. രാ​​​ജ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ആ​​​രോ​​​പി​​​ച്ചു.

വെ​​​ള്ളാ​​​പ്പ​​​ള്ളി ന​​​ടേ​​​ശ​​​നെ ര​​​ക്ഷി​​​ക്കു​​​ന്ന പി​​​ണ​​​റാ​​​യി സ​​​ര്‍​ക്കാ​​​ര്‍ പാ​​​താ​​​ള​​​ത്തി​​​ലേ​​​ക്കു പോ​​​കും. വെ​​​ള്ളാ​​​പ്പ​​​ള്ളി​​​യു​​​ടെ അ​​​ഴി​​​മ​​​തി​​​യും അ​​​പ​​​ഹ​​​ര​​​ണ​​​വും അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളും അ​​​ക്ക​​​മി​​​ട്ടു നി​​​ര​​​ത്തി അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ശ്രീ​​​നാ​​​രാ​​​യ​​​ണ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ ഒ​​​പ്പി​​​ട്ട നി​​​വേ​​​ദ​​​നം ര​​​ണ്ട​​​ര വ​​​ര്‍​ഷം മു​​​മ്പു മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ന​​​ല്‍​കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ഇ​​​തു​​​വ​​​രെ ഒ​​​രു ന​​​ട​​​പ​​​ടി​​​യു​​​മു​​​ണ്ടാ​​​യി​​​ല്ല. കെ.​​​കെ. മ​​​ഹേ​​​ശ​​​ന്‍റെ മ​​​ര​​​ണം വി​​​ദ​​​ഗ്ധ​​സം​​​ഘം അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നും ശ്രീ​​​നാ​​​രാ​​​യ​​​ണ സേ​​​വാ​​​സം​​​ഘം ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.