കൊ​ച്ചി​യി​ൽ കോവിഡ് പരിശോധന കൂ​ട്ടും
Wednesday, July 8, 2020 12:12 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​ച്ചി​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ എ​ണ്ണം കൂ​ട്ടു​മെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​വി​ടെ സം​സ്ഥാ​ന ശ​രാ​ശ​രി​യേ​ക്കാ​ൾ കൂ​ടു​ത​ൽ പോ​സി​റ്റീ​വ് കേ​സു​ക​ൾ ക​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ന​ഗ​ര​ങ്ങ​ളി​ൽ രോ​ഗം പ​ട​രാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​തി​നാ​ലാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് ട്രി​പ്പി​ൾ ലോ​ക്ക് ഡൗ​ണ്‍ പോ​ലെ​യു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്കു ക​ട​ക്കേ​ണ്ടി വ​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു സം​ഭ​വി​ച്ച​ത് കൊ​ച്ചി​യി​ലും കോ​ഴി​ക്കോ​ട്ടും ആ​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.