റാ​ന്നി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലിരിക്കേ മ​രി​ച്ച​യാ​ൾ​ക്ക് കോ​വി​ഡി​ല്ല , സം​സ്കാ​രം ഇ​ന്ന്
Wednesday, July 8, 2020 12:12 AM IST
പ​ത്ത​നം​തി​ട്ട: ഗ​ൾ​ഫി​ൽ നി​ന്നെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യ​വേ ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ച​യാ​ൾ​ക്ക് കോ​വി​ഡ് ഇ​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ചു. റാ​ന്നി ഇ​ട​ക്കു​ളം പു​ത്ത​ൻ​വീ​ട്ടി​ൽ സി​നു പി.​ജേ​ക്ക​ബാ​ണ് (45) ശ​നി​യാ​ഴ്ച രാ​ത്രി മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ന്നി​ന് അ​ബു​ദാ​ബി​യി​ൽ നി​ന്നു കു​ടും​ബ​സ​മേ​തം എ​ത്തി​യ സി​നു വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. കാ​ൻ​സ​റി​നു ചി​കി​ത്സ​യി​ലാ​യി​രു​ന്ന സി​നു​വി​ന്‍റെ രോ​ഗം മൂ​ർ​ച്ഛി​ച്ച​തി​നേ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രണം സംഭവിക്കുകയായി രുന്നു. തു​ട​ർ​ന്ന് സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തി കോ​വി​ഡ് ഇ​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​പു​തു​ശേ​രി​മ​ല മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ .
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.