ട്രി​​​പ്പി​​​ൾ ലോ​​​ക്ക്ഡൗ​​​ണി​​​ൽ ഇന്നു മുതൽ ഇളവുകൾ
ട്രി​​​പ്പി​​​ൾ ലോ​​​ക്ക്ഡൗ​​​ണി​​​ൽ ഇന്നു മുതൽ ഇളവുകൾ
Tuesday, July 7, 2020 12:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ്-19 രോ​​​ഗ​​​വ്യാ​​​പ​​​നം ത​​​ട​​​യു​​​ന്ന​​​തി​​​നാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ർ​​​പറേ​​​ഷ​​​ൻ പ​​​രി​​​ധി​​​യി​​​ൽ ഇ​​​ന്ന​​​ലെ മു​​​ത​​​ൽ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ട്രി​​​പ്പി​​​ൾ ലോ​​​ക്ക് ഡൗ​​​ണി​​​ൽ ഇ​​​ന്നു മു​​​ത​​​ൽ ഇ​​​ള​​​വു​​​ക​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. മു​​​ന്ന​​​റി​​​യി​​​പ്പി​​​ല്ലാ​​​തെ​​​യു​​​ള്ള ലോ​​​ക്ക് ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പ​​​നം ജ​​​ന​​​ങ്ങ​​​ളെ വ​​​ല​​​ച്ച​​​തോ​​​ടെ​​​യാ​​​ണിത്.

പാ​​​ൽ, പ​​​ച്ച​​​ക്ക​​​റി, പ​​​ല​​​ച​​​ര​​​ക്ക് സാ​​​ധ​​​ന​​​ങ്ങ​​​ൾ വി​​​ൽ​​​ക്കു​​​ന്ന ക​​​ട​​​ക​​​ൾ, ക​​​ന്നു​​​കാ​​​ലി​​​ത്തീ​​​റ്റ, വെ​​​റ്ററിനറിമ​​​രു​​​ന്നു​​​ക​​​ൾ വി​​​ൽ​​​ക്കു​​​ന്ന ക​​​ട​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്കു രാ​​​വി​​​ലെ ഏ​​​ഴു​​​മു​​​ത​​​ൽ 11 വ​​​രെ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​ക്കൊ​​​ണ്ടാ​​​ണ് പു​​​തി​​​യ ഉ​​​ത്ത​​​ര​​​വ്.
ട്രി​​​പ്പി​​​ൾ ലോ​​​ക്ക്ഡൗ​​​ണി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ട്ട സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ അ​​​ത്യാ​​​വ​​​ശ്യം ജീ​​​വ​​​ന​​​ക്കാ​​​രെ മാ​​​ത്രം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​വേ​​​ണം പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ം. ഇ​​​ക്കാ​​​ര്യം ഓ​​​ഫീ​​​സ് മേ​​​ല​​​ധി​​​കാ​​​രി ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം. ഇ​​​വ​​​ർ​​​ക്ക് ജോ​​​ലി​​​ക്കെ​​​ത്താ​​​ൻ ഓ​​​ഫീ​​​സ് മേ​​​ല​​​ധി​​​കാ​​​രി സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ രേ​​​ഖ ന​​​ൽ​​​ക​​​ണം. യാ​​​ത്ര​​​ചെ​​​യ്യു​​​ന്ന​​​വ​​​ർ ഈ ​​​രേ​​​ഖ​​​യും ഓ​​​ഫീ​​​സ് ഐ​​​ഡി കാ​​​ർ​​​ഡും കൈ​​​വ​​​ശം ക​​​രു​​​ത​​​ണം. ടെ​​​ക്നോ​​​പാ​​​ർ​​​ക്കി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കേ​​​ണ്ട സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ യാ​​​ത്രാ​​​പാ​​​സി​​​നാ​​​യി സി​​​ഇ​​​ഒ മു​​​ഖേ​​​ന എ​​​ഡി​​​എ​​​മ്മി​​​ന് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ക​​​ന്നു​​​കാ​​​ലി, കോ​​​ഴി ഫാ​​​മു​​​ക​​​ൾ, എ​​​ഫ്സി​​​ഐ​​​സി​​​വി​​​ൽ സ​​​പ്ലൈ​​​സ് വെ​​​യ​​​ർ ഹൗ​​​സു​​​ക​​​ൾ എ​​​ന്നി​​​വ പ​​​ര​​​മാ​​​വ​​​ധി ജീ​​​വ​​​ന​​​ക്കാ​​​രെ കു​​​റ​​​ച്ച് പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​ണം. ട്രി​​​പ്പി​​​ൾ ലോ​​​ക്ക് ഡൗ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ച പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 10 ജ​​​ന​​​കീ​​​യ ഹോ​​​ട്ട​​​ലു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​ൻ കു​​​ടും​​​ബ​​​ശ്രീ​​​ക്ക് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.



ഭക്ഷണം ജനകീയ ഹോട്ടൽ വഴി

വീ​​​ടു​​​ക​​​ളി​​​ൽ ഒ​​​റ്റ​​​യ്ക്കു താ​​​മ​​​സി​​​ക്കു​​​ന്ന 65 വ​​​യ​​​സി​​​നു മു​​​ക​​​ളി​​​ൽ പ്രാ​​​യ​​​മു​​​ള്ള​​​വ​​​ർ, ഭി​​​ന്ന​​​ശേ​​​ഷി​​​ക്കാ​​​ർ, കാ​​​ന്‍റീ​​​ൻ സൗ​​​ക​​​ര്യ​​​മി​​​ല്ലാ​​​തെ ഹോ​​​ട്ട​​​ൽ, ലോ​​​ഡ്ജു​​​ക​​​ളി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന​​​വ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്ക് ജ​​​ന​​​കീ​​​യ ഹോ​​​ട്ട​​​ൽ വ​​​ഴി ഭ​​​ക്ഷ​​​ണം എ​​​ത്തി​​​ച്ചു​​​ന​​​ൽ​​​കും.

ഭ​​​ക്ഷ​​​ണം ആ​​​വ​​​ശ്യ​​​മു​​​ള്ള​​​വ​​​ർ 9061917457, 8921663642, 9400939914, 9020078480, 7012389098 എ​​​ന്നീ ന​​​ന്പ​​​രു​​​ക​​​ളി​​​ൽ രാ​​​വി​​​ലെ എ​​​ട്ടി​​​നു മു​​​ൻ​​​പ് ബ​​​ന്ധ​​​പ്പെ​​​ട​​​ണം. സ്ഥി​​​ര​​​മാ​​​യി ഭ​​​ക്ഷ​​​ണം ന​​​ൽ​​​കു​​​ന്ന​​​വ​​​ർ​​​ക്കു ഭ​​​ക്ഷ​​​ണം എത്തിക്കുന്നതിനു ഓ​​​ണ്‍​ലൈ​​​ൻ ഭ​​​ക്ഷ​​​ണ വി​​​ത​​​ര​​​ക്കാ​​​ർ​​​ക്കും അ​​​നു​​​മ​​​തിയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.