സ്വകാര്യറിസോർട്ടിൽ ബെല്ലി ഡാൻസും പാർട്ടിയും: ആറുപേർ അറസ്റ്റിൽ
സ്വകാര്യറിസോർട്ടിൽ ബെല്ലി ഡാൻസും പാർട്ടിയും: ആറുപേർ അറസ്റ്റിൽ
Tuesday, July 7, 2020 12:36 AM IST
രാ​ജ​കു​മാ​രി:​ ശാ​ന്ത​ന്പാ​റ രാ​ജാ​പ്പാ​റ​യി​ലെ സ്വ​കാ​ര്യ റി​സോ​ർ​ട്ടി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച് നി​ശാപാ​ർ​ട്ടി​യും ബെ​ല്ലി ഡാ​ൻ​സും സം​ഘ​ടി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ആ​റു​പേ​രെ ശാ​ന്ത​ന്പാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​കോ​ത​മം​ഗ​ലം പി​ണ്ടി​മ​ന സ്വ​ദേ​ശി ബേ​സി​ൽ ജോ​സ് (35),കാ​ന്തി​പ്പാ​റ ചെ​മ്മ​ണ്ണാ​ർ സോ​ജി കെ. ​ഫ്രാ​ൻ​സി​സ് (43), വെ​ച്ചൂ​ച്ചി​റ മ​ണ്ണ​ടി​ശാ​ല സ്വ​ദേ​ശി മ​നു​കൃ​ഷ്ണ (28) ,ഉ​ടു​ന്പ​ഞ്ചോ​ല ആ​റ്റു​പാ​റ​ത്താ​വ​ളം ബാ​ബു മാ​ധ​വ​ൻ (49), ശാ​ന്ത​ന്പാ​റ രാ​ജാ​പ്പാ​റ കു​ട്ട​പ്പാ​യി (50),ശാ​ന്ത​ന്പാ​റ ക​ള്ളി​പ്പാ​റ ക​ണ്ണ​ൻ (50) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

​ഇ​വ​രെ പി​ന്നീ​ട് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. ക്ര​ഷ​ർ ഉ​ട​മ​യ​ട​ക്കം 48 പേ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ബെ​ല്ലി ഡാ​ൻ​സി​ൽ പ​ങ്കെ​ടു​ത്ത വി​ദേ​ശ വ​നി​ത​യെ​കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. പ​രി​പാ​ടി ന​ട​ന്ന റി​സോ​ർ​ട്ടി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദു​ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ളും അ​ധി​കൃ​ത​ർ ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ​മാ​സം 28നു ​വൈ​കു​ന്നേ​ര​മാ​ണ് ശാ​ന്ത​ന്പാ​റ​യ്ക്കു സ​മീ​പ​ത്തെ രാ​ജാ​പ്പാ​റ ജം​ഗി​ൾ പാ​ല​സ് റി​സോ​ർ​ട്ടി​ൽ ന​ട​ത്തി​യ നി​ശാ​പാ​ർ​ട്ടി​യി​ൽ യു​ക്രെ​യി​നി​ൽ​നി​ന്നു​ള്ള യു​വ​തി​യു​ടെ ബെ​ല്ലി ഡാ​ൻ​സും അ​ര​ങ്ങേ​റിയത്.​കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക്ഷ​ണി​താ​ക്ക​ളും സ​മീ​പ​വാ​സി​ക​ളും ഉ​ൾ​പ്പെ​ടെ മു​ന്നൂ​റോ​ളം പേ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​താ​യാ​ണ് വി​വ​രം.​


പ​ങ്കെ​ടു​ത്ത​വ​ർ പ​ക​ർ​ത്തി​യ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​കു​ന്ന​തും സം​ഘാ​ട​ക​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ക്കു​ന്നതും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.