കോവിഡ് ബാധിച്ച് 102 ദിവസം ആശുപത്രിയിൽ, 54 ദിവസം വെന്‍റിലേറ്ററിൽ: ബെഞ്ചമിനു പുനർജന്മം
കോവിഡ് ബാധിച്ച് 102 ദിവസം ആശുപത്രിയിൽ, 54 ദിവസം വെന്‍റിലേറ്ററിൽ: ബെഞ്ചമിനു പുനർജന്മം
Tuesday, July 7, 2020 12:35 AM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട് വെ​ന്‍റി​ലേ​റ്റ​റി​ൽ 54 ദി​വ​സം, 102 ദി​വ​സം ആ​ശു​പ​ത്രി വാ​സം. ഒ​ടു​വി​ൽ കു​ന്പ​നാ​ട് ക​ട​പ്ര പു​ളി​ക്ക​ൽ​കു​ഴി​യി​ൽ ച​ക്ക​ച്ചേ​രി​ൽ ബെ​ഞ്ച​മി​ൻ തോ​മ​സി​നു​മു​ന്നി​ൽ വൈ​റ​സ് മു​ട്ടു​മ​ട​ക്കി. ഇ​ന്ത്യ പെ​ന്ത​ക്കോ​സ്ത് സ​ഭ​യി​ലെ സീ​നി​യ​ർ പാ​സ്റ്റ​റാ​ണ് ബ​ഞ്ച​മി​ൻ തോ​മ​സ്.

അന്പത്താറുകാ​ര​നാ​യ ബെ​ഞ്ച​മി​ൻ തോ​മ​സും കു​ടും​ബ​വും ന്യൂ​യോ​ർ​ക്കി​ലാ​ണു താ​മ​സം. 21 ദി​വ​സം നീ​ണ്ട പ്രാ​ർ​ഥ​നാ​യോ​ഗ​ങ്ങ​ളു​ടെ അ​വ​സാ​ന ആ​ഴ്ച​യി​ലാ​ണ് ബെഞ്ച​മി​ന് ശ​രീ​ര​വേ​ദ​ന​യും പ​നി​യും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും കി​ട​ത്തി ചി​കി​ത്സി​ക്കാ​ൻ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ മ​രു​ന്നു ന​ൽ​കി തി​രി​ച്ച​യ​ച്ചു. ഇ​തി​നി​ടെ പ​നി​യും ശ്വാ​സ​ത​ട​സ​വു​മു​ണ്ടാ​യി. ആ​ശു​പ​ത്രി​യി​ലെ​ത്തി ത​ള​ർ​ന്നു​വീ​ണു. ഉ​ട​ൻ​ത​ന്നെ വെ​ന്‍റി​ലേ​റ്റ​റി​ലേ​ക്കു മാ​റ്റി. പി​ന്നീ​ട് ഒ​ന്നും ഓ​ർ​മ​യി​ല്ല-ബെഞ്ച​മി​ൻ പ​റ​യു​ന്നു. സ​ഹോ​ദ​ര​ഭാ​ര്യ ഷൈ​നി ജോ​ലി ചെ​യ്തി​രു​ന്ന ആ​ശു​പ​ത്രി​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ചി​കി​ത്സ​യി​ൽ കൂ​ടു​ത​ൽ ക​രു​ത​ൽ ല​ഭി​ച്ചു. ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തോ​ടെ ന്യൂ​യോ​ർ​ക്കി​ലെ ഏ​റ്റ​വും മി​ക​ച്ച മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റാ​ൻ ശ്ര​മി​ച്ചു. മൂ​ന്നു​ പ്രാ​വ​ശ്യം ഇ​തി​നാ​യി ആം​ബു​ല​ൻ​സ് വ​രു​ത്തി.​അ​ബോ​ധാ​വ​സ്ഥ​യി​ൽ കി​ട​ന്ന ത​ന്നെ വെ​ന്‍റി​ലേ​റ്റ​റി​ൽനി​ന്ന് സ്ട്രെ​ച​റി​ലേ​ക്കു മാ​റ്റാ​നാ​വാ​തെ​വ​ന്ന​പ്പോ​ൾ ആ ​ശ്ര​മം ഉ​പേ​ക്ഷി​ച്ചു. ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞ് ബ​ന്ധു​ക്ക​ളു​ടെ നി​ർ​ബ​ന്ധ​ത്തി​ൽ വ​ള​രെ പ​ണി​പ്പെ​ട്ട് ന്യൂ​യോ​ർ​ക്കി​ലെ സ​യോ​ണ്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. മ​ല​യാ​ളി​യാ​യ ഡോ​ക്ട​ർ റോ​ബി​ൻ വ​ർ​ഗീ​സ് സ​ഹാ​യി​ച്ചു. ഏ​പ്രി​ൽ 16ന് ​സ്ഥി​തി ഏ​റെ മോ​ശ​മാ​യി. ഇ​നി ചി​കി​ത്സ​യൊ​ന്നും ഇ​ല്ലെ​ന്നും ദൈ​വ​ഹി​തം​പോ​ലെ ന​ട​ക്ക​ട്ടെ​യെ​ന്നും ഡോ​ക്ട​ർ​മാ​ര​ട​ക്ക​മു​ള്ള​വ​ർ പ​റ​ഞ്ഞു.


എ​ന്നാ​ൽ പെ​ട്ടെ​ന്നു​ത​ന്നെ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തു. മ​രു​ന്നു​ക​ളോ​ടു ശ​രീ​രം പ്ര​തി​ക​രി​ച്ചു തു​ട​ങ്ങി. ര​ണ്ടാ​ഴ്ച​കൊ​ണ്ട് പി​ടി​ച്ചു ന​ട​ക്കാ​ൻ ക​ഴി​ഞ്ഞു. കോ​വി​ഡ് ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​തി​ന്‍റെ 102 -ാം ദി​വ​സം പൂ​ർ​ണ ആ​രോ​ഗ്യ​വാ​നാ​യി ആ​ശു​പ​ത്രി വി​ട്ടു. ശ​രീ​ര​ഭാ​രം 22 കി​ലോ കു​റ​ഞ്ഞു.

ശ്വാ​സ​മെ​ടു​ക്കു​ന്ന​തി​ന് അ​ല്പം ത​ട​സ​മു​ണ്ടെ​ന്ന​തൊ​ഴി​ച്ചാ​ൽ മ​റ്റു പ്ര​ശ്ന​ങ്ങ​ളൊ​ന്നു​മി​ല്ല - ബെ​ഞ്ച​മി​ൻ പ​റ​ഞ്ഞു. 35 വ​ർ​ഷം മു​ന്പ് സ​ഹോ​ദ​രി​ക്കൊ​പ്പം പ​ഠ​ന​ത്തി​നാ​യാ​ണ് യു​എ​സി​ലെ​ത്തി​യ​ത്. ഭാ​ര്യ മേ​ഴ്സി​യും മ​ക​ൾ അ​ബി​ഗേ​ലും ബെ​ഞ്ച​മി​നൊ​പ്പ​മു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.