കോ​വി​ഡ് ബാ​ധി​ച്ചു കു​വൈ​റ്റി​ൽ ര​ണ്ടു​ പ​ത്ത​നം​തി​ട്ട​ സ്വദേശികൾ മ​രി​ച്ചു
Tuesday, July 7, 2020 12:31 AM IST
പ​ത്ത​നം​തി​ട്ട: ഗ​ൾ​ഫി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച മ​ല​യാ​ളി​ക​ളു​ടെ എ​ണ്ണം 300 ക​ട​ന്നു. പ​ത്ത​നം​തി​ട്ട​ക്കാ​രാ​യ ര​ണ്ടു​പേ​രാ​ണ് ഇ​ന്ന​ലെ കു​വൈ​റ്റി​ൽ മ​രി​ച്ച​ത്.കോ​ഴ​ഞ്ചേ​രി കു​റു​ന്തോ​ട്ടി​ക്ക​ൽ റോ​യി ചെ​റി​യാ​ൻ (76) കു​വൈ​റ്റി​ലെ ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: സൂ​സ​ൻ റോ​യി കു​വൈ​റ്റി​ലെ അ​ബ്ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ൾ ഡ​യ​റ​ക്ട​റാ​ണ്. സം​സ്കാ​രം കു​വൈ​റ്റി​ൽ ന​ട​ക്കും.റാ​ന്നി പെ​രു​ന്പെ​ട്ടി പ​ന്ന​ക​പ്പ​താ​ലി​ൽ സാം​കു​ട്ടി മാ​ത്യു (60)വാ​ണ് ഇ​ന്ന​ലെ കു​വൈ​റ്റി​ൽ മ​രി​ച്ച ര​ണ്ടാ​മ​ത്തെ​യാ​ൾ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.