പ്ര​വ​ർ​ത്തി​ക്കാ​ത്ത കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​ടെ സ്ഥാ​നം തെ​റി​ക്കും
പ്ര​വ​ർ​ത്തി​ക്കാ​ത്ത കോ​ണ്‍​ഗ്ര​സ്  നേ​താ​ക്ക​ളു​ടെ സ്ഥാ​നം തെ​റി​ക്കും
Monday, July 6, 2020 12:42 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ത്ത കോ​​​ണ്‍​ഗ്ര​​​സ് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ ജാ​​​ഗ്ര​​​തൈ. ഒന്നും ചെയ്യാതെ ജം​​​ബോ പ​​​ട്ടി​​​ക​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​രു​​​ന്നാ​​​ൽ പാ​​​ർ​​​ട്ടി സ്ഥാ​​​നം തെ​​​റി​​​ക്കും. കെ​​​പി​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ മു​​​ത​​​ൽ ബൂ​​​ത്ത് ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ വ​​​രെ​​​യു​​​ള്ള​​​വ​​​രു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നമി​​​ക​​​വ് വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള പെ​​​ർ​​​ഫോ​​​ർ​​​മ​​​ൻ​​​സ് അ​​​സ​​​സ്മെ​​​ന്‍റ് സ​​​ന്പ്ര​​​ദാ​​​യം നി​​​ല​​​വി​​​ൽ വ​​​ന്നു.

ഡി​​​സി​​​സി​​​ക​​​ളി​​​ൽ രൂ​​​പീ​​​ക​​​രി​​​ച്ച ജം​​​ബോ പ​​​ട്ടി​​​ക​​​യി​​​ൽ ഒ​​​രു വി​​​ഭാ​​​ഗം ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ നി​​​ർ​​​ജീ​​​വ​​​മാ​​​ണെ​​​ന്നാ​​​ണു പ​​​രാ​​​തി. ഇ​​​വ​​​ർ പാ​​​ർ​​​ട്ടി പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കൊ​​​പ്പം പൊ​​​തുരം​​​ഗ​​​ത്തും സ​​​ജീ​​​വ​​​മാ​​​യി​​​ല്ലെ​​​ങ്കി​​​ൽ മൂ​​​ന്നു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ സ്ഥാ​​​നം തെ​​​റി​​​ക്കും.​​​ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെല്ലാം ഓ​​​രോ മാ​​​സ​​​വും നി​​​ശ്ചി​​​ത പെ​​​ർ​​​ഫോ​​​ർ​​​മ​​​യി​​​ൽ ഓ​​​ണ്‍​ലൈ​​​നാ​​​യി പ്ര​​​വ​​​ർ​​​ത്ത​​​ന പു​​​രോ​​​ഗ​​​തി റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​ക​​​ണം.

ത​​​ദ്ദേ​​​ശസ്ഥാ​​​പ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും അ​​​ടു​​​ത്ത വ​​​ർ​​​ഷം ന​​​ട​​​ക്കു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും മു​​​ന്നി​​​ൽക്ക​​​ണ്ടാ​​​ണു പാ​​​ർ​​​ട്ടി സം​​​ഘ​​​ട​​​നാ സം​​​വി​​​ധാ​​​നം കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​ത്. ​കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സ​​​ജീ​​​വ് ജോ​​​സ​​​ഫി​​​നാ​​​ണ് പി​​​എ​​​എ​​​സി​​​ന്‍റെ ഏ​​​കോ​​​പ​​​ന ചു​​​മ​​​ത​​​ല.


നാ​​​ലു ഘ​​​ട്ട​​​മാ​​​യാ​​​ണു പ്ര​​​വ​​​ർ​​​ത്ത​​​നപു​​​രോ​​​ഗ​​​തി വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ കെ​​​പി​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ മു​​​ത​​​ൽ താ​​​ഴേ​​​ക്കു​​​ള്ള ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെയും ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രു​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ന പു​​​രോ​​​ഗ​​​തി വി​​​ല​​​യി​​​രു​​​ത്തും. ര​​​ണ്ടാ​​​മ​​​ത് ഡി​​​സി​​​സി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ​​​യും ബ്ലോ​​​ക്ക് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രു​​​ടെ​​​യും വി​​​ല​​​യി​​​രു​​​ത്ത​​​ലാ​​​ണ്. അ​​​ടു​​​ത്ത മാ​​​സ​​​ത്തോ​​​ടെ ഇ​​​തു ന​​​ട​​​ക്കും. മൂ​​​ന്നാം​​​ഘ​​​ട്ട​​​ത്തി​​​ൽ മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രു​​​ടെ​​​യും പോ​​​ഷ​​​കസം​​​ഘ​​​ട​​​നാ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ​​​യും നാ​​​ലാം ഘ​​​ട്ട​​​ത്തി​​​ൽ ബൂ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രു​​​ടെ​​​യും പ്ര​​​വ​​​ർ​​​ത്ത​​​ന പു​​​രോ​​​ഗ​​​തി വി​​​ല​​​യി​​​രു​​​ത്തും. തു​​​ട​​​ർ​​​ന്നു ബൂ​​​ത്ത്, വാ​​​ർ​​​ഡ് ത​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്ക് വ്യാ​​​പി​​​പ്പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.