പി.ജെ. ജോസഫിന്‍റെ പ്രസ്താവന തെറ്റിദ്ധാരണാജനകം: സ്റ്റീഫൻ ജോർജ്
Monday, July 6, 2020 12:42 AM IST
കോ​ട്ട​യം: തെ​രെ​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ വി​ധി നാ​ളെ വ​രു​മെ​ന്നും അ​പ്പോ​ൾ കാ​ണാ​മെ​ന്നു​മു​ള്ള പി.​ജെ. ജോ​സ​ഫി​ന്‍റെ പ്ര​സ്താവ​ന തെ​റ്റി​ദ്ധാ​ര​ണാജ​ന​ക​മെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​ജോ​സ് വി​ഭാ​ഗം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ൻ ജോ​ർ​ജ്.

അ​ക​ല​ക്കു​ന്നം പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന ഉ​പ​തെ​രെ​ഞ്ഞെ​ടു​പ്പി​ൽ ര​ണ്ടി​ല ചി​ഹ്നം മ​ര​വി​പ്പ​ിക്കണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജോ​സ് വി​ഭാ​ഗം കൊ​ടു​ത്ത പ​രാ​തി​യാ​ണ് നാ​ളെ സം​സ്ഥാ​ന തെ​രെ​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ അ​വ​ധി​ക്കു വ​ച്ചി​ട്ടു​ള്ള​ത്. ഈ ​പ​രാ​തി ന​ൽ​കി​യ​ശേ​ഷം കേ​ന്ദ്ര തെ​രെ​ഞ്ഞ​ടു​പ്പ് ക​മ്മീ​ഷ​ൻ ചി​ഹ്നം മ​ര​വി​പ്പി​ച്ച്് ജ​നു​വ​രി 13ന് ​ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​താ​ണ്. ആ​യ​തി​നാ​ൽ സം​സ്ഥാ​ന തെ​രെ​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു മു​ന്പാ​കെ​യു​ള്ള പ​രാ​തി​ക്ക് പ്ര​സക്തിയി​ല്ലെ​ന്നു മ​ന​സി​ലാ​ക്കി ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​തി​നുവേ​ണ്ടി​യാ​ണ് നാ​ളെ എ​ന്തോ സം​ഭ​വി​ക്കു​മെ​ന്നു​ള്ള ജോ​സ​ഫി​ന്‍റെ പ്ര​സ്താ​വ​ന​യെ​ന്നും സ്റ്റീ​ഫ​ൻ ജോ​ർ​ജ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.