ക്നാനായ മലങ്കര പുനരൈക്യ ശതാബ്ദി ആഘോഷങ്ങൾക്കു തുടക്കമായി
ക്നാനായ മലങ്കര പുനരൈക്യ ശതാബ്ദി ആഘോഷങ്ങൾക്കു തുടക്കമായി
Monday, July 6, 2020 12:25 AM IST
കോ​ട്ട​യം: ദൈ​വ​സ്നേ​ഹം അ​നു​ഭ​വി​ക്കു​ക​യും പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്യു​ന്പോ​ൾ സ​മൂ​ഹ​ത്തി​ൽ സാ​ഹോ​ദ​ര്യ​വും ഐ​ക്യ​വും വ​ള​രു​മെ​ന്നും വ്യ​ക്തി​പ​ര​വും സ​ഭാ​പ​ര​വു​മാ​യ കൂ​ട്ടാ​യ്മ​യു​ടെ വ​ള​ർ​ച്ച​യാ​ണ് പു​ന​രൈ​ക്യ​ത്തി​ലൂ​ടെ സാ​ധി​ത​മാ​കു​ന്ന​തെ​ന്നും കോ​ട്ട​യം ആ​ർ​ച്ച് ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട്.

ക്നാ​നാ​യ മ​ല​ങ്ക​ര പു​ന​രൈ​ക്യ​ത്തി​ന്‍റെ​യും കേ​ര​ള ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ അ​ന്ത്യോ​ഖ്യൻ സു​റി​യാ​നി റീ​ത്ത് (മ​ല​ങ്ക​ര റീ​ത്ത്) അ​നു​വ​ദി​ക്ക​പ്പെ​ട്ട​തി​ന്‍റെ​യും ശ​താ​ബ്ദി വ​ർ​ഷാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട്.

ശ​താ​ബ്ദി വ​ർ​ഷ ലോ​ഗോ​യു​ടെ പ്ര​കാ​ശ​ന​ക​ർ​മ​വും ആ​ർ​ച്ച് ബി​ഷ​പ് ന​ട​ത്തി. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ട്ട​യം ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ലി​ൽ അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ മ​ല​ങ്ക​ര റീ​ത്തി​ൽ കൃ​ത​ജ്ഞ​താ​ബ​ലി​യ​ർ​പ്പി​ച്ചു. കൂ​ട്ടാ​യ്മ​യി​ലു​ള്ള വ​ള​ർ​ച്ച​യാ​ണ് പു​ന​രൈ​ക്യ​ത്തി​ലൂ​ടെ സാ​ധി​ത​മാ​യ​തെ​ന്നും വ​ച​ന​സ​ന്ദേ​ശ​ത്തി​ൽ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ പ​റ​ഞ്ഞു.


കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ മ​ല​ങ്ക​ര റീ​ജ​ണ്‍ വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജോ​ർ​ജ് കു​രി​ശു​ംമൂ​ട്ടി​ൽ, അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, വൈ​ദി​ക പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​ഭി​വ​ന്ദ്യ പി​താ​ക്ക​ന്മാ​രു​ടെ ക​ബ​റി​ട​ത്തി​ൽ ധൂ​പ​പ്രാ​ർ​ഥ​ന ന​ട​ത്തി. അ​തി​രൂ​പ​ത​യി​ലെ അ​ൽ​മാ​യ സം​ഘ​ട​ന​ക​ളു​ടെ​യും സ​മ​ർ​പ്പി​ത സ​മൂ​ഹ​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ളും പാ​സ്റ്റ​റ​ൽ കൗ​ണ്‍സി​ൽ പ്ര​തി​നി​ധി​ക​ളും മ​ല​ങ്ക​ര ഇ​ട​വ​ക​ക​ളി​ലെ പ്ര​തി​നി​ധി​ക​ളും ശു​ശ്രൂ​ഷ​ക​ളി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.