കോവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചനിലയിൽ
Monday, July 6, 2020 12:23 AM IST
ചി​ങ്ങ​വ​നം: വീ​ട്ടി​ൽ കോ​വി​ഡ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന​യാ​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ന​ച്ചി​ക്കാ​ട്, പൂ​വ​ൻ​തു​രു​ത്ത്, ലാ​വ​ണ്യ​ത്തി​ൽ മ​ധു(45)​വി​നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ 26ന് ​ദു​ബാ​യി​യി​ൽ​നി​ന്നും വീ​ട്ടി​ലെ​ത്തി ക്വാ​റ​ന്‍റൈനി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച ഭ​ക്ഷ​ണം ക​ഴി​ച്ചു കി​ട​ന്ന മ​ധു​വി​നെ ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യും മ​ക​ളു​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രേ​യും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രേ​യും വി​വ​രം അ​റി​യി​ച്ചു. ക​ര​ൾ, ഷു​ഗ​ർ, പ്ര​ഷ​ർ, ഫി​ക്സ് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു. ഇയാളുടെ കോ​വി​ഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.


ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​ത്തി ആം​ബു​ല​ൻ​സി​ൽ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷ​മേ ഇ​ൻ​ക്വ​സ്റ്റ് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു കൊ​ടു​ക്കു​ക​യു​ള്ളു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.