ഏ​റ്റു​മാ​നൂ​ർ: അ​തി​ഥി​ത്തൊ​ഴി​ലാ​ളി​യെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ സു​ബ​ജി​ത്ത് ദാ​സി(21 )നെ​യാ​ണ് താ​മ​സ സ്ഥ​ല​ത്ത് മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഏ​റ്റു​മാ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു​മാ​സം മു​ൻ​പാ​ണ് സു​ബ​ജി​ത്ത് ഏ​റ്റു​മാ​നൂ​രി​ൽ എ​ത്തി​യ​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ സ​മീ​പ​ത്താ​ണ് സു​ബി​ത്തും മ​റ്റു തൊ​ഴി​ലാ​ളി​ക​ളും താ​മ​സി​ച്ചി​രു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ മ​റ്റു തൊ​ഴി​ലാ​ളി​ക​ളാ​ണു സു​ബ​ജി​ത്ത് മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഏ​റ്റു​മാ​നൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു പോ​ലീ​സ് കേ​സെ​ടു​ത്തു .