നടിയെ ഭീ​ഷ​ണി​പ്പെ​ടു​ത്തിയ കേസ്: ജാ​മ്യം ല​ഭി​ച്ച പ്ര​തി​ക​ൾ വീ​ണ്ടും അ​റ​സ്റ്റിൽ
Sunday, July 5, 2020 12:48 AM IST
കൊ​​​ച്ചി: ന​​​ടി ഷം​​​ന കാ​​​സി​​​മി​​​നെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി പ​​​ണം ത​​​ട്ടാ​​​ന്‍ ശ്ര​​​മി​​​ച്ച കേ​​​സി​​​ല്‍ ജാ​​​മ്യം ല​​​ഭി​​​ച്ച പ്ര​​​തി​​​ക​​​ളെ വീ​​​ണ്ടും അ​​​റ​​​സ്റ്റ് ചെ​​​യ്തു. തൃ​​​ശൂ​​​ര്‍ സ്വ​​​ദേ​​​ശി ഹാ​​​രി​​​സ്, വാ​​​ടാ​​​ന​​​പ്പ​​​ള്ളി സ്വ​​​ദേ​​​ശി അ​​​ബൂ​​​ബ​​​ക്ക​​​ര്‍, കൈ​​​പ്പ​​​മം​​​ഗ​​​ലം സ്വ​​​ദേ​​​ശി ശ​​​ര​​​ത് എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ഇ​​​വ​​​ര്‍​ക്ക് വെ​​​ള്ളി​​​യാ​​​ഴ്ച എ​​​റ​​​ണാ​​​കു​​​ളം മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു.

മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി​​​നി​​​യെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി സ്വ​​​ര്‍​ണ​​​വും പ​​​ണ​​​വും ത​​​ട്ടി​​​യ​​​തി​​ല​​​ട​​​ക്കം ര​​​ണ്ടു കേ​​​സു​​​ക​​​ളി​​​ലാ​​​യാ​​​ണ് അ​​​റ​​​സ്റ്റ്. വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​രി​​​ല്‍നി​​​ന്നാ​​​ണ് പ്ര​​​തി​​​ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. കേ​​​സി​​​ല്‍ അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ഉ​​​ട​​​ന്‍ കു​​​റ്റ​​​പ​​​ത്രം സ​​​മ​​​ര്‍​പ്പി​​​ക്കും.ഇ​​​തി​​​നി​​​ടെ വി​​​വാ​​​ഹാ​​​ലോ​​​ച​​​ന എ​​​ന്ന പേ​​​രി​​​ല്‍ ഷം​​​ന കാ​​​സി​​​മി​​​നോ​​​ട് ഫോ​​​ണി​​​ല്‍ സം​​​സാ​​​രി​​​ച്ച സ്ത്രീ​​​യെ തി​​​രി​​​ച്ച​​​റി​​​യാ​​​ന്‍ പ്ര​​​തി​​​ക​​​ളു​​​ടെ ബ​​​ന്ധു​​​ക്ക​​​ളു​​​ടെ മൊ​​​ഴി​​​യെ​​​ടു​​​ത്തു. വ​​​ര​​​ന്‍റെ മാ​​​താ​​​വ് എ​​​ന്ന വ്യാ​​​ജേ​​​ന ഒ​​​രു സ്ത്രീ ​​​ത​​​ന്നോ​​​ട് സം​​​സാ​​​രി​​​ച്ചി​​​രു​​​ന്നെ​​​ന്നു ന​​​ടി അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന് മൊ​​​ഴി ന​​​ല്‍​കി​​​യി​​​രു​​​ന്നു. പ്ര​​​തി​​​ക​​​ളാ​​​യ മു​​​ഹ​​​മ്മ​​​ദ് ഷ​​​രീ​​​ഫ്, റ​​​ഫീ​​​ഖ് എ​​​ന്നി​​​വ​​​രു​​​ടെ സ​​​ഹോ​​​ദ​​​രി​​​മാ​​​രു​​​ടെ മൊ​​​ഴി​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.