പൊ​തുഇ​ട​ങ്ങ​ളി​ൽ ജോ​ലി ചെയ്ത പോ​ലീ​സു​കാ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ന​ട​ത്തും
Sunday, July 5, 2020 12:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലും റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ലും അ​​​ട​​​ക്ക​​​മു​​​ള്ള പൊ​​​തു ഇ​​​ട​​​ങ്ങ​​​ളി​​​ൽ ജോ​​​ലി നോ​​​ക്കി​​​യ പോ​​​ലീ​​​സു​​​കാ​​​രു​​​ടെ സ്ര​​​വ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നം. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സി​​​റ്റി​​​യി​​​ലെ 103 പോ​​​ലീ​​​സു​​​കാ​​​രു​​​ടെ സ്ര​​​വം ഇ​​​ന്ന​​​ലെ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ ശേ​​​ഖ​​​രി​​​ച്ചു.

സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ ജോ​​​ലി നോ​​​ക്കി​​​യ ന​​​ന്ദാ​​​വ​​​നം എ​​​ആ​​​ർ ക്യാം​​​പി​​​ലെ പോ​​​ലീ​​​സു​​​കാ​​​ര​​​ന് ഉ​​​റ​​​വി​​​ട​​​മ​​​റി​​​യാ​​​ത്ത കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. വി​​​ദേ​​​ശ​​​ത്തു നി​​​ന്നു​​​ള്ള​​​വ​​​ർ എ​​​ത്തി​​​യ​​​പ്പോ​​​ൾ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ജോ​​​ലി നോ​​​ക്കി​​​യ പോ​​​ലീ​​​സു​​​കാ​​​രു​​​ടേ​​​ത് അ​​​ട​​​ക്ക​​​മു​​​ള്ള സ്ര​​​വ​​​മാ​​​ണ് എ​​​ടു​​​ത്ത​​​ത്. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​നു​​​ള്ളി​​​ൽ ജോ​​​ലി നോ​​​ക്കി​​​യ പോ​​​ലീ​​​സു​​​കാ​​​ർ​​​ക്കു മാ​​​ത്ര​​​മേ പി​​​പി​​​ഇ കി​​​റ്റ് അ​​​ട​​​ക്ക​​​മു​​​ള്ള സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കി​​​യി​​​രു​​​ന്നു​​​ള്ളു​​​വെ​​​ന്നാ​​​ണു പോ​​​ലീ​​​സു​​​കാ​​​ർ പ​​​റ​​​യു​​​ന്ന​​​ത്.


ഇ​​​തോ​​​ടൊ​​​പ്പം കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച പോ​​​ലീ​​​സു​​​കാ​​​ര​​​നു​​​മാ​​​യി സ​​​ന്പ​​​ർ​​​ക്കം പു​​​ല​​​ർ​​​ത്തി​​​യ പോ​​​ലീ​​​സു​​​കാ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ സ്ര​​​വം പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് എ​​​ടു​​​ത്തു. ഇ​​​ന്ന​​​ലെ വ്യാ​​​പ​​​ക പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. ക​​​ട​​​ക​​​ളി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ സാ​​​മൂ​​​ഹി​​​ക അ​​​ക​​​ലം പാ​​​ലി​​​ക്കാ​​​ത്ത സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രേ​​​യും ന​​​ട​​​പ​​​ടി​​​യു​​​ണ്ടാ​​​യി. വൈ​​​കു​​​ന്നേ​​​രം പോ​​​ലീ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വ്യാ​​​പ​​​ക പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. ഇ​​​ന്നു രാ​​​വി​​​ലെ​​​യും പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​നാ​​​ണു തീ​​​രു​​​മാ​​​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.