മ​ങ്കൊ​ന്പ് : കോ​വി​ഡ് രോ​ഗം ഭേ​ദ​മാ​യി വി​ശ്ര​മ​ത്തി​ലി​രു​ന്ന കു​ട്ട​നാ​ട് സ്വ​ദേ​ശി സൗ​ദി​യി​ലെ ആ​ശു​പ​ത്രി​യി​ൽഹൃ​ദയാ​ഘാ​തത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. വെ​ളി​യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 11 -ാംവാ​ർ​ഡ് അ​ൻ​പ​ത്തി​ഞ്ചി​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ കു​ഞ്ഞു​മോ​ന്‍റെ മ​ക​ൻ കെ. ​ജ​നു​മോ​നാ (49) ണ് ​മ​രി​ച്ച​ത്. കോ​വി​ഡ് ​ഫ​ലം നെ​ഗ​റ്റീ​വ് ആ​യ​തി​നെ​ത്തു​ട​ർ​ന്ന് പ​ത്തു ദി​വ​സം മു​ൻ​പ് ആ​ശു​പ​ത്രി വി​ട്ട് വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് വീ​ണ്ടും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന ജ​നു​മോ​ൻ ഹൃ​ദ​യാ​ഘാ​തം മൂലം മ​ര​ിക്കു​ക​യായി​രു​ന്നെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ സോ​ഫി​യാ​മ്മ. മ​ക്ക​ൾ ജി​തി​ൻ, ജെ​ൻ​സി, ജി​ജു.