മോണ്‍.ജോർജ് കൂവക്കാട്ടിലിന് വത്തിക്കാനിൽ നിയമനം
Saturday, July 4, 2020 2:13 AM IST
ചങ്ങനാശേരി: വെനിസ്വലയിലെ വത്തിക്കാൻ നയതന്ത്ര കാര്യാലയ സെക്രട്ടറി മോണ്‍.ജോർജ് കൂവക്കാട്ടിനെ ഫ്രാൻസീസ് മാർപ്പാപ്പ വത്തിക്കാനിലെ കേന്ദ്രകാര്യാലയത്തിന്റെ പൊതുകാര്യങ്ങൾക്കു വേണ്ടിയുള്ള വിഭാഗത്തിൽ നിയമിച്ചു. 2006 മുതൽ വത്തിക്കാൻ നയതന്ത്ര വിഭാഗത്തിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
അൾജീരിയ, ദക്ഷിണ കൊറിയ മംഗോളിയ, ഇറാൻ, കോസ്റ്ററിക്കാ എന്നീ രാജ്യങ്ങളിൽ അപ്പസ്തോലിക് നുണ്‍ഷ്യേച്ചറിന്റെ സെക്രട്ടറിയായിരുന്നു.
ചങ്ങനാശേരി അതിരൂപതയിലെ മാമ്മൂട് ലൂർദ്മാതാഇടവകയിൽപ്പെട്ട കൂവക്കാട്ട് ജേക്കബ് വർഗീസ്-ത്രേസ്യാമ്മ ദന്പതികളുടെ മകനാണ്.