യുഎസ് സിപിഎ കോഴ്സ്
Saturday, July 4, 2020 12:55 AM IST
കൊച്ചി: പ്രമുഖ സിഎ, സിപിഎ പരിശീലന സ്ഥാപനമായ വിജി ലേണിംഗ് ഡെസ്റ്റിനേഷന്‍, അമേരിക്കയിലെ ഏറ്റവും ഉന്നത അക്കൗണ്ടിംഗ് യോഗ്യതയായ യുഎസ് സര്‍ട്ടിഫൈഡ് പബ്ലിക് അക്കൗണ്ടിംഗില്‍ (യുഎസ് സിപിഎ) പരിശീലന പരിപാടി ആരംഭിച്ചു.
നാലു പേപ്പര്‍ മാത്രമുള്ള കോഴ്സിന്റെ കാലാവധി എട്ടു മുതല്‍ 12 മാസം വരെയാണ്. ശനിയും ഞായറും ഓണ്‍ലൈനായാണ് പരിശീലനം. മൊത്തം 260 മണിക്കൂറാണ് ദൈര്‍ഘ്യം. പ്രോഗ്രാം പാഠ്യഭാഗങ്ങള്‍ 24 മണിക്കൂറും ലഭിക്കും. ഓരോ പേപ്പറിന്റെയും പരീക്ഷാസമയം നാലു മണിക്കൂര്‍ വീതമായിരിക്കും. ഇന്ത്യയില്‍ തിരുവനന്തപുരം ഉള്‍പ്പെടെ എട്ടു കേന്ദ്രങ്ങളിലാണ് പരീക്ഷ.