സംസ്ഥാനത്ത് 160 പേർക്കു കോവിഡ്; 202 പേർക്കു രോഗമുക്തി
Friday, July 3, 2020 1:26 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 160 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ പേർ രോഗമുക്തി നേടിയ ദിനം കൂടിയാണിത് -202.
14 പേർക്കു സന്പർക്കത്തിലൂടെ രോഗം പിടിപെട്ടത് ആശങ്കപ്പെടുത്തുന്നു. 106 പേർ വിദേശത്തുനിന്നും 40 പേർ മറ്റു സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്.
2,088 പേരാണ് ചികിത്സയിലുള്ളത്. 2,638 പേർ ഇതുവരെ രോഗമുക്തി നേടി.
നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,78,099 ആയി കുറഞ്ഞു. 18,790 പേരെ ഇന്നലെ നിരീക്ഷണത്തിൽനിന്നും ഒഴിവാക്കി. പരിശോധനകളുടെ എണ്ണം വീണ്ടും കൂട്ടി- കഴിഞ്ഞ 24 മണിക്കൂറിനിടെ 7589 സാന്പിളുകളാണ് പരിശോധിച്ചത്.