നെടുന്പാശേരിയിൽ ഇന്ന് 2,870 പ്രവാസികളെത്തും
നെടുന്പാശേരിയിൽ ഇന്ന്  2,870 പ്രവാസികളെത്തും
Friday, July 3, 2020 1:26 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: പ​​തി​​ന​​ഞ്ച് വി​​​മാ​​​ന​​​ങ്ങ​​​ളി​​ലാ​​യി 2,870 പ്ര​​വാ​​സി​​ക​​ൾ ഇ​​​ന്നു നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ൽ എ​​ത്തും. ഇ​​ന്ന​​ലെ 2,680 പേ​​​രാ​​​ണ് എ​​​ത്തി​​​യ​​​ത്. ദോ​​​ഹ​​​യി​​​ല്‍ നി​​​ന്ന് ഖ​​​ത്ത​​​ര്‍ എ​​​യ​​​ര്‍​വെ​​​യ്സ് രാ​​​വി​​​ലെ 9.49നും, ​​ദ​​​മാ​​​മി​​​ല്‍ നി​​​ന്ന് സ്പൈ​​​സ് ജെ​​​റ്റ് വൈ​​​കു​​ന്നേ​​രം 4.40നും ​​എ​​ത്തും.

കു​​​വൈ​​​റ്റ്, ദ​​​മാം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നും ഗോ​​​എ​​​യ​​​ര്‍ വി​​​മാ​​​ന​​​ങ്ങ​​​ള്‍ 5.30നും, ​​ആ​​റി​​നും, ദോ​​​ഹ​​​യി​​​ല്‍ നി​​​ന്ന് ഇ​​​ന്‍​ഡി​​​ഗോ 6.35നും, ​​റാ​​​സ​​​ല്‍​ഖൈ​​​മ​​​യി​​​ല്‍ നി​​​ന്ന് സ്പൈ​​​സ് ജെ​​​റ്റ് രാ​​​ത്രി ഏ​​​ഴി​​നും എ​​ത്തും. ഫ്രാ​​​ങ്ക്ഫ​​​ര്‍​ട്ടി​​​ല്‍ നി​​​ന്നും ഡ​​​ല്‍​ഹി വ​​​ഴി എ​​​യ​​​ര്‍ ഇ​​​ന്ത്യ വി​​​മാ​​​നം 7.25നും, ​​ഷാ​​​ര്‍​ജ​​​യി​​​ല്‍ നി​​​ന്ന് എ​​​യ​​​ര്‍ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് എ​​​ട്ടി​​നും, ദു​​​ബൈ​​​യി​​​ല്‍ നി​​​ന്ന് എ​​​യ​​​ര്‍ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് 8.35നും ​​എ​​ത്തി​​ച്ചേ​​രും.

ദോ​​​ഹ​​​യി​​​ല്‍ നി​​​ന്ന് ഗോ​​​എ​​​യ​​​ര്‍ ഒ​​​ന്‍​പ​​​തി​​നും, മ​​​സ്ക​​​റ്റി​​​ല്‍ നി​​​ന്ന് എ​​​യ​​​ര്‍ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് 9.30നും, ​​റാ​​​സ​​​ല്‍​ഖൈ​​​മ​​​യി​​​ല്‍ നി​​​ന്ന് സ്പൈ​​​സ് ജെ​​​റ്റ് 10നും ​​എ​​ത്തും. കെ​​​നി​​​യ​​​യി​​​ല്‍ നി​​​ന്നു മും​​​ബൈ വ​​​ഴി എ​​​യ​​​ര്‍ ഇ​​​ന്ത്യ വി​​​മാ​​​നം രാ​​​ത്രി 11.30നും ​​നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ല്‍ എ​​​ത്തി​​​ച്ചേ​​​രും.


മേ​​യ് ഏ​​ഴു മു​​ത​​ൽ ജൂ​​ണ്‍ 30 വ​​രെ നെ​​ടു​​മ്പാ​​ശേ​​രി വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ വ​​ന്നി​​റ​​ങ്ങി​​യ​​ത് 55,293 പ്ര​​വാ​​സി​​ക​​ൾ. വി​​വി​​ധ രാ​​ജ്യ​​ങ്ങ​​ളി​​ല്‍ നി​​ന്നാ​​യി 322 വി​​മാ​​ന​​ങ്ങ​​ള്‍ നെ​​ടു​​മ്പാ​​ശേ​​രി​​യി​​ലേ​​ക്ക് സ​​ര്‍വീ​​സ് ന​​ട​​ത്തി. കൂ​​ടാ​​തെ ഖ​​ത്ത​​ര്‍ എ​​യ​​ര്‍വെ​​യ്സ്, കു​​വൈ​​റ്റ് എ​​യ​​ര്‍വെ​​യ്സ്, എ​​മി​​രേ​​റ്റ്സ്, ഇ​​ത്തി​​ഹാ​​ദ്, ഗ​​ള്‍ഫ് എ​​യ​​ര്‍, ജ​​സീ​​റ, സ​​ഊ​​ദി​​യ, ഫ്ലൈ ​​ദു​​ബൈ തു​​ട​​ങ്ങി​​യ ക​​മ്പ​​നി​​ക​​ളു​​ടെ വി​​മാ​​ന​​ങ്ങ​​ളും പ്ര​​വാ​​സി​​ക​​ളു​​മാ​​യി നെ​​ടു​​മ്പാ​​ശേരി​​യി​​ലെ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.