നൂ​റു​മേ​നി തി​ള​ക്ക​വു​മാ​യി 1837 സ്കൂ​ളു​ക​ൾ
നൂ​റു​മേ​നി തി​ള​ക്ക​വു​മാ​യി 1837 സ്കൂ​ളു​ക​ൾ
Tuesday, June 30, 2020 11:57 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ൽ​​​സി ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം വ​​​ന്ന​​​തോ​​​ടെ നൂ​​​റു​​​മേ​​​നി നേ​​​ട്ടം സ്വ​​​ന്ത​​​മാ​​​ക്കി​​​യ സ്കൂ​​​ളു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും വ​​​ർ​​​ധ​​​ന. ഇ​​​ക്കു​​​റി 1837 സ്കൂ​​​ളു​​​ക​​​ൾ​​​ക്കാ​​​ണ് നൂ​​​റു​​​മേ​​​നി വി​​​ജ​​​യ​​​നേ​​​ട്ടം.​​​നൂ​​​റു​​​മേ​​​നി വി​​​ജ​​​യ​​​ത്തി​​​ന്‍റെ മു​​​ൻ​​​പ​​​ന്തി​​​യി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​യി​​​ലാ​​​ണ്. 223 സ്കൂ​​​ളി​​​ലെ മു​​​ഴു​​​വ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും എ​​​റ​​​ണാ​​​കു​​​ള​​​ത്ത് വി​​​ജ​​​യം നേ​​​ടി. ഏ​​​റ്റ​​​വും കു​​​റ​​​വ് വ​​​യ​​​നാ​​​ട് ജി​​​ല്ല​​​യി​​​ൽ. 33 സ്കൂ​​​ളു​​​ക​​​ളാ​​​ണ് വ​​​യ​​​നാ​​​ട്ടി​​​ൽ നൂ​​​റു​​​മേ​​​നി വി​​​ജ​​​യ​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​യ​​​ത്.

ഇ​​​ക്കു​​​റി മു​​​ഴു​​​വ​​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളേ​​​യും വി​​​ജ​​​യി​​​പ്പി​​​ച്ച പ​​​ട്ടി​​​ക​​​യി​​​ൽ . 637 സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ളും 796 എ​​​യ്ഡ​​​ഡ് സ്കൂ​​​ളും 404 അ​​​ണ്‍ എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​മാ​​​ണ് ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് സ​​​ർ​​​ക്കാ​​​ർ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ 38 എ​​​ണ്ണ​​​ത്തി​​​ന്‍റെ​​​യും എ​​​യ്ഡ​​​ഡ് വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ 83 എ​​​ണ്ണ​​​ത്തി​​​ന്‍റെ​​​യും വ​​​ർ​​​ധ​​​ന​​​യാ​​​ണു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം -148, കൊ​​​ല്ലം-144, പ​​​ത്ത​​​നം​​​തി​​​ട്ട-145, ആ​​​ല​​​പ്പു​​​ഴ-144, കോ​​​ട്ട​​​യം-190, ഇ​​​ടു​​​ക്കി-125, എ​​​റ​​​ണാ​​​കു​​​ളം-223, തൃ​​​ശൂ​​​ർ-155, പാ​​​ല​​​ക്കാ​​​ട്-104,മ​​​ല​​​പ്പു​​​റം-140, കോ​​​ഴി​​​ക്കോ​​​ട്-73, വ​​​യ​​​നാ​​​ട്-33, ക​​​ണ്ണൂ​​​ർ-125, കാ​​​സ​​​ർ​​​ഗോ​​​ഡ് - 81 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് 100 മേ​​​നി വി​​​ജ​​​യം നേ​​​ടി​​​യ മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ലെ സ്കൂ​​​ളു​​​ക​​​ൾ.

വി​​​ജ​​​യ​​​ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ മു​​​ന്നി​​​ൽ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ

വി​​​ജ​​​യ​​​ക്കു​​​തി​​​പ്പി​​​ൽ ഒ​​​ന്നാ​​​മ​​​തെ​​​ത്തി​​​യ​​​ത് പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ. ഇ​​​ക്കു​​​റി​​​യും എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷാ​​​ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം വ​​​ന്ന​​​പ്പോ​​​ൾ വി​​​ജ​​​യ​​​ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ മു​​​ന്നി​​​ൽ നി​​​ല്ക്കു​​​ന്ന​​​ത് പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ ത​​​ന്നെ. പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളി​​​ൽ 99.30 ശ​​​ത​​​മാ​​​നം പേ​​​ർ വി​​​ജ​​​യി​​​ച്ച​​​പ്പോ​​​ൾ ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ജ​​​യ​​​ശ​​​ത​​​മാ​​​നം 98.36 ആ​​​ണ്. ആ​​​കെ എ ​​​പ്ല​​​സ് നേ​​​ടി​​​യ​​​വ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും മു​​​ന്നി​​​ൽ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളാ​​​ണ്. 29042 പെ​​​ണ്‍​കു​​​ട്ടി​​​ക​​​ൾ മു​​​ഴു​​​വ​​​ൻ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കും എ ​​​പ്ല​​​സ് നേ​​​ടി​​​യ​​​പ്പോ​​​ൾ ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളി​​​ൽ 12787 പേ​​​ർ​​​ക്കാ​​​ണ് മു​​​ഴു​​​വ​​​ൻ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​ക്കും എ ​​​പ്ല​​​സ് ല​​​ഭി​​​ച്ച​​​ത്.

എ​ല്ലാ​ വി​ഷ​യ​ങ്ങ​ളി​ലും എ പ്ല​സ് നേ​ട്ട​വു​മാ​യി 41,906 വി​ദ്യാ​ർ​ഥി​ക​ൾ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ ​​​​പ്ല​​​​സി​​​​ലും വ​​​​ൻ വ​​​​ർ​​​​ധ​​​​ന. എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്ത് 41,906 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ഇ​​​​ത്ത​​​​വ​​​​ണ എ​​​​ല്ലാ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കും എ ​​​​പ്ല​​​​സ് നേ​​​​ടി. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം 37,334 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു എ​​​​ല്ലാ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കും എ ​​​​പ്ല​​​​സ് നേ​​​​ട്ടം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷ​​​​ത്തേതിനേക്കാ​​​​ൾ 4572 കൂ​​​​ടു​​​​ത​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ഇ​​​​ക്കു​​​​റി എ ​​​​പ്ല​​​​സ് നേ​​​​ട്ട​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​രാ​​​​യി.

ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ എ ​​​​പ്ല​​​​സ് നേ​​​​ടി​​​​യ ജി​​​​ല്ല മ​​​​ല​​​​പ്പു​​​​റ​​​​മാ​​​​ണ്. 6447 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളാ​​​​ണ് ജി​​​​ല്ല​​​​യി​​​​ൽ എ ​​​​പ്ല​​​​സ് ക​​​​ര​​​​സ്ഥ​​​​മാ​​​​ക്കി​​​​യ​​​​ത്. ഇ​​​​തി​​​​ൽ 1974 ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളും 4473 പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളും ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. കോ​​​​ഴി​​​​ക്കോ​​​​ടാ​​​​ണ് ര​​​​ണ്ടാ​​​​മ​​​​തു​​​​ള്ള​​​​ത്. 1598 ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളും 3449 പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​മ​​​​ട​​​​ക്കം മൊ​​​​ത്തം 5047 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ എ​​​​ല്ലാ​​​​വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കും എ ​​​​പ്ല​​​​സ് നേ​​​​ടി.


ഏ​​​​റ്റ​​​​വും കു​​​​റ​​​​വ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ എ​​​​ല്ലാ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കും എ ​​​​പ്ല​​​​സ് നേ​​​​ടി​​​​യ​​​​ത് വ​​​​യ​​​​നാ​​​​ട് ജി​​​​ല്ല​​​​യി​​​​ലാ​​​​ണ്. 315 ആ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളും 592 പെ​​​​ണ്‍​കു​​​​ട്ടി​​​​ക​​​​ളു​​​​മ​​​​ട​​​​ക്കം 907 വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ.

എ​​​​ല്ലാ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കും എ ​​​​പ്ല​​​​സ് നേ​​​​ടി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം ജി​​​​ല്ല തി​​​​രി​​​​ച്ച്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം-3729
കൊ​​​​ല്ലം-4279
പ​​​​ത്ത​​​​നം​​​​തി​​​​ട്ട-1019
ആ​​​​ല​​​​പ്പു​​​​ഴ-2121
കോ​​​​ട്ട​​​​യം -1851
ഇ​​​​ടു​​​​ക്കി -935
എ​​​​റ​​​​ണാ​​​​കു​​​​ളം - 3406
തൃ​​​ശൂ​​​ർ -3416
പാ​​​​ല​​​​ക്കാ​​​​ട് -2821
മ​​​​ല​​​​പ്പു​​​​റം -6447
കോ​​​​ഴി​​​​ക്കോ​​​​ട്-5047
വ​​​​യ​​​​നാ​​​​ട് -907
ക​​​​ണ്ണൂ​​​​ർ -4166
കാ​​​​സ​​​​ർ​​​​ഗോ​​​ഡ്-1685

ഉ​​​​ത്ത​​​​ര​​​​ക്ക​​​​ട​​​​ലാ​​​​സ് പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​ന് അ​​​​പേ​​​​ക്ഷി​​​​ക്കാം

എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി ഉ​​​​ത്ത​​​​ര​​​​ക്ക​​​​ട​​​​ലാ​​​​സു​​​​ക​​​​ളു​​​​ടെ പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യം, സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന, ഫോ​​​​ട്ടോ​​​​കോ​​​​പ്പി എ​​​​ന്നി​​​​വ​​​​യ്ക്കു​​​​ള​​​​ള അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ നാ​​​​ളെ മു​​​​ത​​​​ൽ ഏ​​​​ഴു വ​​​​രെ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ന​​​​ൽ​​​​കാം. എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി, എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി (എ​​​​ച്ച്ഐ), ടി​​​​എ​​​​ച്ച്എ​​​​സ്എ​​​​ൽ​​​​സി, ടി​​​​എ​​​​ച്ച്എ​​​​സ്എ​​​​ൽ​​​​സി (എ​​​​ച്ച്ഐ.), എ​​​​എ​​​​ച്ച്എ​​​​സ്എ​​​​ൽ​​​​സി പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ൽ ഉ​​​​പ​​​​രി​​​​പ​​​​ഠ​​​​ന​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​ത നേ​​​​ടാ​​​​ത്ത റ​​​​ഗു​​​​ല​​​​ർ വി​​​​ഭാ​​​​ഗം​​​​വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് തെ​​​​രെ​​​​ഞ്ഞ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ വ​​​​ച്ച് സേ ​​​​പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തും. പ​​​​ര​​​​മാ​​​​വ​​​​ധി മൂ​​​​ന്നു വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ​​​​ക്കു വ​​​​രെ സേ ​​​​പ​​​​രീ​​​​ക്ഷ​​​​യ്ക്ക് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാം. കോ​​​​വി​​​​ഡി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ഫി​​​​സി​​​​ക്സ്,കെ​​​​മ​​​​സ്ട്രി, മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്സ് വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ എ​​​​ഴു​​​​തു​​​​വാ​​​​ൻ ക​​​​ഴി​​​​യാ​​​​തി​​​​രു​​​​ന്ന​​​​വി​​​​ദ്യാ​​​​ർ​​​​ഥി ക​​​​ൾ​​​​ക്ക് സേ ​​​​പ​​​​രീ​​​​ക്ഷ​​​​യോ​​​​ടൊ​​​​പ്പം ഈ ​​​​പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ റ​​​​ഗു​​​​ല​​​​റാ​​​​യി​​​​എ​​​​ഴു​​​​താം. സേ ​​​​പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ തീ​​​​യ​​​​തി പി​​​​ന്നീ​​​​ട് പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും.

ഡി​​​​ജി​​​​റ്റ​​​​ൽ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്

2018, 2019 വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളി​​​​ൽ എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി പ​​​​രീ​​​​ക്ഷ പാ​​​​സാ​​​​യ എ​​​​ല്ലാ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ​​​​യും ഡി​​​​ജി​​​​റ്റ​​​​ൽ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ഡി​​​​ജി ലോ​​​​ക്ക​​​​റി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണെ​​​​ന്നു വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി പ്ര​​​​ഫ. സി. ​​​​ര​​​​വീ​​​​ന്ദ്ര​​​​നാ​​​​ഥ്. 2020-ലെ ​​​​ഡി​​​​ജി​​​​റ്റ​​​​ൽ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ സേ ​​​​പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ​​​​ഫ​​​​ല​​​​പ്ര​​​​ഖ്യാ​​​​പ​​​​നം കൂ​​​​ടി ക​​​​ഴി​​​​ഞ്ഞ് ല​​​​ഭ്യ​​​​മാ​​​​ക്കും. 2020 ലെ ​​​​സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ൾ ക്യൂ​​​​ആ​​​​ർ കോ​​​​ഡു​​​​ക​​​​ൾ​​​​ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​വ ആ​​​​യി​​​​രി​​​​ക്കും. തൊ​​​​ഴി​​​​ൽ ദാ​​​​താ​​​​ക്ക​​​​ൾ​​​​ക്കും മറ്റിവിദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന മേ​​​​ധാ​​​​വി​​​​ക​​​​ൾ​​​​ക്കും, പാ​​​​സ്പോ​​​​ർ​​​​ട്ട് ഓ​​​​ഫീ​​​​സ്അ​​​​ധി​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്കും സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റി​​​​ലെ ക്യൂ​​​​ആ​​​​ർ കോ​​​​ഡ് സ്കാ​​​​ൻ ചെ​​​​യ്ത് സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റി​​​​ന്‍റെ ആ​​​​ധി​​​​കാ​​​​രി​​​​ക​​​​ത ഏ​​​​ത് സ​​​​മ​​​​യ​​​​ത്തും ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​മെ​​​​ന്നും മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.