ഹോ​ട്ട​ലി​ലെ ഗ്ലാ​സും പാ​ത്ര​വും സോ​പ്പ്കൊണ്ടു വൃ​ത്തി​യാ​ക്ക​ണം
ഹോ​ട്ട​ലി​ലെ ഗ്ലാ​സും പാ​ത്ര​വും സോ​പ്പ്കൊണ്ടു വൃ​ത്തി​യാ​ക്ക​ണം
Sunday, June 7, 2020 12:37 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചൊ​​​വ്വാ​​​ഴ്ച ഹോ​​​ട്ട​​​ലു​​​ക​​​ളും റ​​​സ്റ്റ​​​റ​​​ന്‍റു​​​ക​​​ളും പ്രവർത്തനമാരംഭി ക്കുന്പോൾ ഓ​​​രോ ഉ​​​പ​​​യോ​​​ഗ ശേ​​​ഷ​​​വും ഗ്ലാ​​​സും പാ​​​ത്ര​​​വും സോ​​​പ്പ് ഉ​​​പ​​​യോ​​​ഗി​​​ച്ചും വൃ​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​വ്.

സോ​​​പ്പ് ഉ​​​പ​​​യോ​​​ഗി​​​ച്ചു വൃ​​​ത്തി​​​യാ​​​ക്കി​​​യ ശേ​​​ഷം ചൂ​​​ടു​​​വെ​​​ള്ളം ഒ​​​ഴി​​​ച്ചു ക​​​ഴു​​​കി​​​ക്കഴിഞ്ഞു മാ​​​ത്ര​​​മേ അ​​​ടു​​​ത്ത​​​യാ​​​ൾ​​​ക്കു ന​​​ൽ​​​കാ​​​വു​​​വെ​​​ന്നും ഹോ​​​ട്ട​​​ലു​​​ക​​​ൾ തു​​​റ​​​ക്കു​​​മ്പോ​​​ഴു​​​ള്ള ഇ​​​ള​​​വു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സം​​​സ്ഥാ​​​ന സ൪​​​ക്കാ൪ പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഇ​​​ള​​​വു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​പ്പോ​​​ൾ ഗ്ലാ​​​സും പാ​​​ത്ര​​​വും ചൂ​​​ടു​​​വെ​​​ള്ളം ഒ​​​ഴി​​​ച്ചു വൃ​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു പ​​​റ​​​ഞ്ഞ​​​ത്. പ​​​ര​​​മാ​​​വ​​​ധി ഡി​​​സ്പൊ​​​സി​​​ബി​​​ൾ പ്ലേ​​​റ്റും ഗ്ലാ​​​സു​​​മാ​​​കാം. ഓ​​​രോ ദി​​​വ​​​സ​​​വും വേ​​​സ്റ്റ് ന​​​ശി​​​പ്പി​​​ക്ക​​​ണം. ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ൽ കൈ​​​ക​​​ഴു​​​കു​​​ന്ന സ്ഥ​​​ല​​​വും വാ​​​ഷ് റൂ​​​മും അ​​​ണു​​​വി​​​മു​​​ക്ത​​​മാ​​​ക്ക​​​ണം. ഓ​​​രോ ഉ​​​പ​​​ഭോ​​​ക്താ​​​വും പോ​​​കു​​​മ്പോ​​​ൾ മേ​​​ശ​​​യും വൃ​​​ത്തി​​​യാ​​​ക്ക​​​ണം. പൊ​​​തു​​​വാ​​​യു​​​ള്ള ടൗ​​വ​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ പാ​​​ടി​​​ല്ല. ടി​​​ഷ്യു പേ​​​പ്പ​​​ർ ആ​​​കാം.


ഉ​​​പ​​​യോ​​​ഗ ശേ​​​ഷം ഇ​​​വ ന​​​ശി​​​പ്പി​​​ക്ക​​​ണം. സീ​​​റ്റിം​​​ഗ് ക​​​പ്പാ​​​സി​​​റ്റി​​​യു​​​ടെ 50 ശ​​​ത​​​മാ​​​നം പേ​​​രെ​​​യാ​​​ണ് സാ​​​മൂ​​​ഹി​​​ക അ​​​ക​​​ലം പാ​​​ലി​​​ച്ച് അ​​​ക​​​ത്തി​​​രു​​​ത്തി ഭ​​​ക്ഷ​​​ണം ന​​​ൽ​​​കാ​​​ൻ അ​​​നു​​​മ​​​തി​​​യു​​​ള്ള​​​തെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.