കി​ണ​ര്‍ നി​ര്‍​മ്മാ​ണ​ത്തി​നി​ട​യി​ല്‍ മ​ണ്ണി​ടി​ഞ്ഞു തൊ​ഴി​ലാ​ളി മ​രി​ച്ചു
കി​ണ​ര്‍ നി​ര്‍​മ്മാ​ണ​ത്തി​നി​ട​യി​ല്‍  മ​ണ്ണി​ടി​ഞ്ഞു തൊ​ഴി​ലാ​ളി മ​രി​ച്ചു
Saturday, June 6, 2020 11:59 PM IST
കൊ​യി​ലാ​ണ്ടി: ചെ​ങ്ങോ​ട്ടു​കാ​വ് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ അ​ര​ങ്ങാ​ട​ത്ത് മാ​ടാ​ക്ക​ര റോ​ഡ​രി​കി​ലു​ള​ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് കി​ണ​ര്‍ കു​ഴി​ക്കു​ന്ന​തി​നി​യി​ല്‍ മ​ണ്ണി​ടി​ഞ്ഞു തൊ​ഴി​ലാ​ളി മ​രി​ച്ചു.​മ​ണ്ണി​ന​ടി​യി​ല്‍​പ്പെ​ട്ട നാ​ല് പേ​രെ ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി.​കൊ​യി​ലാ​ണ്ടി കോ​ത​മം​ഗ​ലം തെ​ക്കെ കോ​മ​ത്തു​ക​ര വ​ല്ല​ത്ത് മീ​ത്ത​ല്‍ നാ​രാ​യ​ണ​ന്‍ (62)ആ​ണ് മ​രി​ച്ച​ത്.

കൂ​ടെ പ​ണി​യെ​ടു​ത്തി​രു​ന്ന കോ​മ​ത്തു​ക​ര സ്വ​ദേ​ശി​ക​ളാ​യ മാ​രാം​വീ​ട്ടി​ല്‍ അ​ശോ​ക​ന്‍(53),കി​ഴ​ക്കെ പു​ത്ത​ന്‍​വ​ള​പ്പി​ല്‍ സു​രേ​ന്ദ്ര​ന്‍(57),ന​രി​ക്കു​നി​താ​ഴ സു​ഭാ​ഷ്(36),കി​ഴ​ക്കെ പു​ത്ത​ന്‍ വ​ള​പ്പി​ല്‍ ശ​ശി(62)​എ​ന്നി​വ​രെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഇ​വ​രെ കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു​ അ​പ​ക​ടം.​കൊ​യി​ലാ​ണ്ടി ചീ​ന​ക്കാ​ര​ക​ത്ത് ഷാ​ഹി​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മാ​വു​ള്ളി പു​റ​ത്തു​ട്ട് പ​റ​മ്പി​ല്‍ കി​ണ​ര്‍ കു​ഴി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം.​കി​ണ​ര്‍ കു​ഴി​ച്ച​ശേ​ഷം ചെ​ങ്ക​ല്ലു കൊ​ണ്ട് പ​ട​വു​ക​ള്‍ കെ​ട്ടി ഉ​യ​ര്‍​ത്തി​നി​ട​യി​ല്‍ മു​ക​ളി​ല്‍ നി​ന്ന് മ​ണ്ണ് ഇ​ടി​ഞ്ഞു വീ​ണാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. നാ​രാ​യ​ണ​ന​ട​ക്കം അ​ഞ്ചു പേ​രാ​യി​രു​ന്നു ജോ​ലി​ക്കു​ണ്ടാ​യി​രു​ന്ന​ത്. ര​ണ്ട് പേ​ര്‍ കി​ണ​റി​ന​ടി​യി​ലും ബാ​ക്കി​യി​ലു​ള​ള​വ​ര്‍ മു​ക​ളി​ലും നി​ന്ന് പ​ണി​യെ​ടു​ക്കു​ന്ന​തി​നി​യി​ല്‍ ഒ​രു ഭാ​ഗം ഇ​ടി​യു​ക​യാ​യി​രു​ന്നു.​

പൂ​ഴി മ​ണ്ണാ​ണ് ഇ​ടി​ഞ്ഞു വീ​ണ​ത്. ഇ​തോ​ടെ മു​ക​ളി​ല്‍ നി​ന്ന​വ​രും കി​ണ​റി​ലേ​ക്ക് വീ​ണു.​മ​ണ്ണി​ന​ടി​ല്‍ അ​ക​പ്പെ​ട്ട അ​ശോ​ക​നെ പെ​ട്ടെ​ന്ന് ത​ന്നെ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞു.​മ​രി​ച്ച നാ​രാ​ണ​ന്‍ പൂ​ര്‍​ണ്ണ​മാ​യും മ​ണ്ണി​ന​ടി​യി​ലാ​യി​രു​ന്നു.

ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും മൂ​ന്ന് മ​ണി​ക്കൂ​റോ​ളം അ​ധ്വാ​നി​ച്ചാ​ണ് കി​ണ​റി​നു​ള​ളി​ല്‍ പൂ​ര്‍​ണ്ണ​മാ​യി മ​ണ്ണി​ന​ടി​യി​ല്‍ അ​ക​പ്പെ​ട്ട നാ​രാ​യ​ണ​നെ പു​റ​ത്തെ​ടു​ത്ത​ത്. മ​ണ്ണ് മാ​ന്തി യ​ന്ത്ര​മു​പ​യോ​ഗി​ച്ചാ​യി​രു​ന്നു ര​ക്ഷാ പ്ര​വ​ര്‍​ത്ത​നം.​ മ​രി​ച്ച നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ ഗീ​ത.​മ​ക്ക​ള്‍ നി​ഖി​ല്‍(​ആ​ര്‍​മി),നി​ധീ​ഷ്.​സ​ഹോ​ദ​ര​ങ്ങ​ള്‍: ദാ​മോ​ദ​ര​ന്‍,ബാ​ല​ന്‍,വ​ല്‍​സ​ല,ഗീ​ത,പ​രേ​ത​രാ​യ ലീ​ല,ശ്രീ​ധ​ര​ന്‍.​സ​ഞ്ച​യ​നം ബു​ധ​നാ​ഴ്ച.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.