സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 111 പേർക്ക്
Saturday, June 6, 2020 1:28 AM IST
തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: സം​​​​​സ്ഥാ​​​​​ന​​​​​ത്തു പ്ര​​​​​തി​​​​​ദി​​​​​ന കോ​​​​​വി​​​​​ഡ് രോ​​​​​ഗി​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണം ഇ​​​​ന്ന​​​​ലെ മൂ​​​​​ന്ന​​​​​ക്കം ക​​​​​ട​​​​​ന്നു. ഇ​​​​​ന്ന​​​​​ലെ 111 പേ​​​​​ർ​​​​​ക്കു രോ​​​​​ഗം സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. കേ​​​​ര​​​​ള​​​​ത്തി​​​​ൽ ആ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ് ഒ​​​​​രു ദി​​​​​വ​​​​​സം നൂ​​​​​റി​​​​​ല​​​​​ധി​​​​​കം പേ​​​​​ർ​​​​​ക്കു രോ​​​​​ഗം സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ഈ ​​​​​മാ​​​​സം അ​​​​​ഞ്ചു ദി​​​​​വ​​​​​സംകൊ​​​​ണ്ടു രോ​​​​​ഗം സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ച​​​​​ത് 430 പേ​​​​​ർ​​​​​ക്കാ​​​​​ണ്. സ്ഥി​​​​​തി രൂ​​​​​ക്ഷ​​​​​മാ​​​​​കു​​​​​ന്നെന്നും രോ​​​​​ഗി​​​​​ക​​​​​ളു​​​​​ടെ എ​​​​​ണ്ണം ഇ​​​​​നി​​​​​യും വ​​​​​ർ​​​​​ധി​​​​​ക്കു​​​​​മെ​​​​​ന്നാ​​​​​ണു ക​​​​​രു​​​​​തു​​​​​ന്ന​​​​​തെ​​​​​ന്നും മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി പി​​​​​ണ​​​​​റാ​​​​​യി വി​​​​​ജ​​​​​യ​​​​​ൻ പ​​​​​റ​​​​​ഞ്ഞു.

ഇ​​​​​ന്ന​​​​​ലെ രോ​​​​​ഗ​​​​​ബാ​​​​​ധി​​​​​ത​​​​​രാ​​​​​യ​​​​​വ​​​​​രി​​​​​ൽ 50 പേ​​​​​ർ വി​​​​​ദേ​​​​​ശ​​​​​ത്തുനി​​​​​ന്നും 48 പേ​​​​​ർ മ​​​​​റ്റു സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽനി​​​​​ന്നും വ​​​​​ന്ന​​​​​വ​​​​​രാ​​​​​ണ്. പ​​​​​ത്തു പേ​​​​​ർ​​​​​ക്കു സ​​​​​ന്പ​​​​​ർ​​​​​ക്ക​​​​​ത്തി​​​​​ലൂ​​​​​ടെ രോ​​​​​ഗം പ​​​​​ക​​​​​ർ​​​​​ന്നു. രോ​​​​​ഗം പി​​​​​ടി​​​​​പെ​​​​​ട്ട​​​​​വ​​​​​രി​​​​​ൽ മൂ​​​​​ന്ന് ആ​​​​​രോ​​​​​ഗ്യ ​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​രും ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്നു. സം​​​​​സ്ഥാ​​​​​ന​​​​​ത്ത് ഇ​​​​​തു​​​​​വ​​​​​രെ 1697 പേ​​​​​ർ​​​​​ക്കാ​​​​​ണു കോ​​​​​വി​​​​​ഡ് സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്. 973 പേ​​​​​ർ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ളി​​​​​ൽ ചി​​​​​കി​​​​​ത്സ​​​​​യി​​​​​ൽ ക​​​​​ഴി​​​​​യു​​​​​ന്നു. ഇ​​​​​ന്ന​​​​​ലെ 22 പേ​​​​​ർ രോ​​​​​ഗ​​​​​മു​​​​​ക്തി നേ​​​​​ടി.


ഇ​​​​​ന്ന​​​​​ലെ പാ​​​​​ല​​​​​ക്കാ​​​​​ട് ജി​​​​​ല്ല​​​​​യി​​​​​ൽ 40 പേ​​​​​ർ​​​​​ക്കു രോ​​​​​ഗം സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. മ​​​​​റ്റു ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ൽ രോ​​​​​ഗം സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം: മ​​​​​ല​​​​​പ്പു​​​​​റം-18, പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട- 11, എ​​​​​റ​​​​​ണാ​​​​​കു​​​​​ളം -10, തൃ​​​​​ശൂ​​​​​ർ- 8, തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം- 5, ആ​​​​​ല​​​​​പ്പു​​​​​ഴ-5, കോ​​​​​ഴി​​​​​ക്കോ​​​​​ട്- 4, ഇ​​​​​ടു​​​​​ക്കി, വ​​​​​യ​​​​​നാ​​​​​ട് - 3 വീ​​​​​തം, കൊ​​​​​ല്ലം-2, കോ​​​​​ട്ട​​​​​യം, കാ​​​​​സ​​​​​ർ​​​​​ഗോ​​​​​ഡ്- 1 വീ​​​​​തം.

ഇ​​​​​ന്ന​​​​​ലെ വ​​​​​യ​​​​​നാ​​​​​ട്ടി​​​​​ൽ മൂ​​​​​ന്നും ക​​​​​ണ്ണൂ​​​​​രി​​​​​ലും കോ​​​​​ഴി​​​​​ക്കോ​​​​​ട്ടും ഓ​​​​​രോ​​​​​ന്നു വീ​​​​​ത​​​​​വും പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളെ ഹോ​​​​​ട്ട്സ്പോ​​​​​ട്ട് ആ​​​​​യി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചു. ആ​​​​​കെ 128 ഹോ​​​​​ട്ട് സ്പോ​​​​​ട്ടു​​​​​ക​​​​​ളാ​​​​​ണു​​​​​ള്ള​​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.