ഉ​ത്ര കൊ​ല​ക്കേ​സ്: സൂ​ര​ജി​ന്‍റെ അമ്മയെ വീ​ണ്ടും ചോ​ദ്യംചെ​യ്തു
ഉ​ത്ര കൊ​ല​ക്കേ​സ്: സൂ​ര​ജി​ന്‍റെ അമ്മയെ വീ​ണ്ടും ചോ​ദ്യംചെ​യ്തു
Saturday, June 6, 2020 1:01 AM IST
അ​​​ഞ്ച​​​ല്‍: അ​​​ഞ്ച​​​ല്‍ ഏ​​​റം വി​​​ഷു വെ​​​ള്ളി​​​ശേ​​​രി​​​ല്‍ വീ​​​ട്ടി​​​ല്‍ ഉ​​​ത്ര​​​യു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട മു​​​ഖ്യ​​​പ്ര​​​തി​​​യും ഉ​​​ത്ര​​​യു​​​ടെ ഭ​​​ര്‍​ത്താ​​​വു​​​മാ​​​യ സൂ​​​ര​​​ജി​​​ന്‍റെ അ​​മ്മ രേ​​​ണു​​​ക, സ​​​ഹോ​​​ദ​​​രി സൂ​​​ര്യ എ​​​ന്നി​​​വ​​​രെ ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘം ഇ​​​ന്ന​​​ലെ വീ​​​ണ്ടും ചോ​​​ദ്യം ചെ​​​യ്തു.

കൊ​​​ട്ടാ​​ര​​​ക്ക​​​ര റൂ​​​റ​​​ല്‍ ക്രൈം​​​ബ്രാ​​​ഞ്ച് ആ​​​സ്ഥാ​​​ന​​​ത്ത് വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി​​​യാ​​​ണ് ചോ​​​ദ്യം ചെ​​​യ്ത​​​ത്. ഉ​​​ച്ച​​​യ്ക്ക് പന്ത്രണ്ടോടെ എത്തിയ രേ​​​ണു​​​ക​​​യെ​​​യും സൂ​​​ര്യ​​​യെയും രാ​​​ത്രി ഒ​​​ന്‍​പ​​​തു​​​വ​​​രെ ചോ​​​ദ്യം ചെ​​​യ്തു. തു​​​ട​​​ര്‍​ന്ന് വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ അ​​​റി​​​യി​​​ക്കു​​​ന്ന മു​​​റ​​​യ്ക്ക് ഹാ​​​ജ​​​രാ​​​ക​​​ണമെന്നു നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി വി​​​ട്ട​​​യ​​​ച്ചു.


ഇ​​​രു​​​വ​​​ര്‍​ക്കും ഗൂ​​​ഢാലോ​​​ച​​​ന, ഗാ​​​ര്‍​ഹി​​​ക പീ​​​ഡ​​​നം എ​​​ന്നി​​​വ​​​യി​​​ല്‍ പ​​​ങ്കു​​​ണ്ടോ എ​​​ന്ന​​​താ​​​ണ് പ്ര​​​ധാ​​​ന​​​മാ​​​യും ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്. വീ​​​ണ്ടും ക​​​സ്റ്റ​​​ഡി​​​യി​​​ല്‍ വി​​​ട്ടു​​​കി​​​ട്ടി​​​യ ഒ​​​ന്നാം പ്ര​​​തി സൂ​​​ര​​​ജ്, ര​​​ണ്ടാം പ്ര​​​തി സു​​​രേ​​​ഷ്, മൂ​​​ന്നാം പ്ര​​​തി​​​യും സൂ​​​ര​​​ജി​​​ന്‍റെ പി​​​താ​​​വു​​​മാ​​​യ സു​​​രേ​​​ന്ദ്ര​​​ന്‍ എ​​​ന്നി​​​വ​​​രെ ഇ​​​ന്ന​​​ലെ​​​യും ക്രൈം​​​ബ്രാ​​​ഞ്ച് ചോ​​​ദ്യം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.