ഫാ. ലിജോ ചിറ്റിലപ്പിള്ളി ഡയറക്ടർ
Saturday, June 6, 2020 12:28 AM IST
തൃശൂർ: കേരള കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസിന്റെ (കെസിബിസി) കീഴിലുള്ള കേരളത്തിലെ മുഴുവൻ കെയർ ഹോമുകളുടെയും സ്പെഷൽ സ്കൂളുകളുടെയും ചുമതലയുള്ള ഡയറക്ടറായി ഫാ. ലിജോ ചിറ്റിലപ്പിള്ളിയെ നിയമിച്ചു. തൃശൂർ അതിരൂപതാംഗമായ ഫാ. ലിജോ ചിറ്റിലപ്പിള്ളി കേരള ഗവണ്മെന്റ് ഓർഫനേജ് കണ്ട്രോൾ ബോർഡ് അംഗവും തൃശൂർ സെന്റ് ആൻസ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമാണ്.