അ​ഡ്മി​റ്റ് കാ​ർ​ഡ് ഡൗ​ൺലോ​ഡ് ചെ​യ്യ​ണം
Saturday, June 6, 2020 12:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും 13നു ​​​ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ 20 ലേ​​​ക്ക് മാ​​​റ്റി. അ​​​ഡ്മി​​​റ്റു കാ​​​ർ​​​ഡു​​​ക​​​ൾ ഇ​​​ന്നു മു​​​ത​​​ൽ 12ന് ​​​വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നു​​​വ​​​രെ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം.

14നു ​​​ന​​​ട​​​ത്താ​​​നി​​​രു​​​ന്ന പ​​​ഞ്ച​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ 22ലേ​​​ക്ക് മാ​​​റ്റി. അ​​​ഡ്മി​​​റ്റു കാ​​​ർ​​​ഡു​​​ക​​​ൾ 12നു ​​​വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നി​​​നു മു​​​ന്പ് ഡൗ​​​ണ്‍ ലോ​​​ഡ് ചെ​​​യ്യാം.


അ​​​ഡ്മി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ ത​​​ട​​​ഞ്ഞു​​​വ​​​യ്ക്ക​​​പ്പെ​​​ട്ട​​​വ​​​ർ ന്യൂ​​​ന​​​ത​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് 18ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു മു​​​ന്പ് അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം. അ​​​ഡ്മി​​​റ്റു കാ​​​ർ​​​ഡു​​​ക​​​ളി​​​ലെ ഫോ​​​ട്ടോ, പേ​​​ര്, ഒ​​​പ്പ് എ​​​ന്നി​​​വ സം​​​ബ​​​ന്ധി​​​ച്ചു പ​​​രാ​​​തി​​​യു​​​ള്ള​​​വ​​​ർ 12നു ​​​വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നി​​​നു മു​​​ന്പ് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. 21ന് ​​​ന​​​ട​​​ത്തു​​​ന്ന കെ-​​​മാ​​​റ്റ് പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​ഡ്മി​​​റ്റു​​​കാ​​​ർ​​​ഡു​​​ക​​​ൾ 12ന് ​​​വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നു​​​വ​​​രെ ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.