കാ​ല​വർഷ​ക്കെ​ടു​തി നേ​രി​ടാ​ൻ വി​ല്ലേ​ജു​ക​ൾ​ക്ക് 20,000 രൂ​പ വീ​തം അ​ഡ്വാ​ൻ​സ് നൽകും
Saturday, June 6, 2020 12:28 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കാ​​​ല​​​വ൪​​​ഷ​​​ക്കെ​​​ടു​​​തി നേ​​​രി​​​ടാ​​​ൻ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ൪​​​മാ൪​​​ക്കും 20,000 രൂ​​​പ വീ​​​തം അ​​​ഡ്വാ​​​ൻ​​​സ് ആ​​​യി അ​​​നു​​​വ​​​ദി​​​ച്ച് ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി. കാ​​​ല​​​വ​​​ർ​​​ഷ​​​ക്കെ​​​ടു​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് ഉ​​​ൾ​​​പ്പെ​​​ടെ തു​​​ക വി​​​നി​​​യോ​​​ഗി​​​ക്കാ​​​മെ​​​ന്നു ദു​​​ര​​​ന്ത പ്ര​​​തി​​​ക​​​ര​​​ണ വ​​​കു​​​പ്പി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.

കാ​​​ല​​​വ൪​​​ഷ​​​ക്കെ​​​ടു​​​തി നേ​​​രി​​​ടാ​​​ൻ മു​​​ൻ​​​കൂ​​​റാ​​​യി പ​​​ണം അ​​​നു​​​വ​​​ദി​​​ച്ച​​​തോ​​​ടെ ആ​​​വ​​​ശ്യ​​​മാ​​​യ ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കാ​​​ൻ വി​​​ല്ലേ​​​ജ് അ​​​ധി​​​കൃ​​​ത​​​ർ​​​ക്കു ക​​​ഴി​​​യും. മ​​​ഴ​​​ക്കെ​​​ടു​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​മ്പു​​​ക​​​ൾ സ​​​ജ്ജ​​​മാ​​​ക്ക​​​ൽ, അ​​​പ​​​ക​​​ടാ​​​വ​​​സ്ഥ​​​യി​​​ലു​​​ള്ള മ​​​ര​​​ങ്ങ​​​ൾ മു​​​റി​​​ച്ചു നീ​​​ക്ക​​​ൽ, മ​​​റ്റ് അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യ്ക്കാ​​​യി തു​​​ക അ​​​നു​​​വ​​​ദി​​​ക്കാം.


വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ തു​​​ക ദു​​​ര​​​ന്ത പ്ര​​​തി​​​ക​​​ര​​​ണ നി​​​ധി​​​യി​​​ൽ നി​​​ന്നു കൈ​​​മാ​​​റാ​​​ൻ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ൪​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. കാ​​​ല​​​വ൪​​​ഷ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു തു​​​ക ചെ​​​ല​​​വ​​​ഴി​​​ക്കേ​​​ണ്ടി വ​​​ന്നി​​​ല്ലെ​​​ങ്കി​​​ലും തു​​​ക ഉ​​​ട​​​ന​​​ടി മ​​​ട​​​ക്കി ന​​​ൽ​​​കേ​​​ണ്ട​​​തി​​​ല്ല. സെ​​പ്റ്റം​​ബ൪ 30 വ​​​രെ തു​​​ക വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ൪​​​മാ൪​​​ക്കു തു​​​ക കൈ​​​വ​​​ശം സൂ​​​ക്ഷി​​​ക്കാ​​​നും അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.