കൊച്ചിയിലെത്തിയത് 10,000 പ്ര​വാ​സി​ക​ൾ, അ​ഞ്ചു മു​ത​ൽ കൂ​ടു​ത​ൽ വി​മാ​നങ്ങൾ
കൊച്ചിയിലെത്തിയത് 10,000 പ്ര​വാ​സി​ക​ൾ,  അ​ഞ്ചു മു​ത​ൽ കൂ​ടു​ത​ൽ വി​മാ​നങ്ങൾ
Wednesday, June 3, 2020 1:01 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കോ​​​വി​​​ഡി​​നെ​​ത്തു​​ട​​ർ​​ന്നു വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ കു​​​ടു​​​ങ്ങി​​​യ മ​​​ല​​​യാ​​​ളി​​ക​​ള​​​ട​​​ക്ക​​​മു​​​ള്ള​​വ​​​രെ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കെ​​​ത്തി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യി​​​ൽ ഇ​​​തു​​​വ​​​രെ കൊ​​​ച്ചി അ​​​ന്താ​​​രാഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലെ​​​ത്തി​​​യ​​​ത് പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം പ്ര​​​വാ​​​സി​​​ക​​​ൾ. കൂ​​​ടു​​​ത​​​ൽ വി​​​മാ​​​ന​​​ങ്ങ​​​ൾ ഇ​​​റ​​​ങ്ങാ​​​ൻ അ​​​നു​​​വാ​​​ദം ല​​​ഭി​​​ച്ച​​​തോ​​​ടെ ജൂ​​​ൺ അ​​​ഞ്ചു മു​​​ത​​​ൽ ഈ​​​ജി​​​പ്തി​​​ലെ കെ​​​യ്‌​​​റോ മു​​​ത​​​ൽ ഫി​​​ലി​​​പ്പൈ​​​ൻ​​​സി​​​ലെ സെ​​​ബു വ​​​രെ​​​യു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു പ്ര​​​വാ​​​സി​​​ക​​​ളു​​​മാ​​​യി ചാ​​​ർ​​​ട്ടേ​​​ഡ് വി​​​മാ​​​ന​​​ങ്ങ​​​ളെ​​​ത്തും.

മേ​​​യ് ഏ​​​ഴി​​​നാ​​​ണ് വ​​​ന്ദേ​​​ഭാ​​​ര​​​ത് മി​​​ഷ​​​ന് തു​​​ട​​​ക്ക​​​മാ​​​യ​​​ത്. ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട രാ​​​ജ്യ​​​ത്തെ ആ​​​ദ്യ​​​വി​​​മാ​​​നം എ​​​ത്തി​​​യ​​​ത് കൊ​​​ച്ചി​​​യി​​​ലാ​​​ണ്. മേ​​​യ് 31 വ​​​രെ ഗ​​​ൾ​​​ഫ്, യു​​​ണൈ​​​റ്റ​​​ഡ് സ്റ്റേ​​​റ്റ്സ്, യൂ​​​റോ​​​പ്യൻ യൂ​​​ണി​​​യ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു മാ​​ത്രം 8,554 പ്ര​​​വാ​​​സി​​​ക​​​ളെ​​​ത്തി.

കി​​​ഴ​​​ക്ക​​​ൻ ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ ജി​​​ബൂ​​​ട്ടി​​​യി​​​ൽ​​നി​​​ന്നു​​​ള്ള എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​നം ജൂ​​​ൺ അ​​ഞ്ചി​​നു ​രാ​​​ത്രി 7.45ന് ​​​കൊ​​​ച്ചി​​​യി​​​ലെ​​​ത്തും. വി​​​യ​​​റ്റ്‌​​​നാ​​​മി​​​ൽ​​നി​​​ന്ന് ജൂ​​​ൺ ഏ​​​ഴി​​​നും കെ​​​യ്‌​​​റോ​​​യി​​​ൽ​​നി​​​ന്ന് 16നും ​​​യു​​​ക്രൈ​​​നി​​​ലെ കീ​​​വി​​​ൽ​​നി​​​ന്നു 19നും ​​​ല​​​ണ്ട​​​നി​​​ൽ​​നി​​​ന്ന് 22 നും ​​​ഫി​​​ലി​​​പ്പീ​​​ൻ​​​സി​​​ലെ സെ​​​ബു​​​വി​​​ൽ​​നി​​​ന്ന് 23നും ​​​എ​​​യ​​​ർ ഇ​​​ന്ത്യ വി​​​മാ​​​ന​​​ങ്ങ​​​ൾ കൊ​​​ച്ചി​​​യി​​​ലെ​​​ത്തും. മാ​​​ൾ​​​ട്ട​​യി​​ൽ​​നി​​​ന്ന് എ​​​യ​​​ർ മാ​​​ൾ​​​ട്ട ജൂ​​​ൺ ഒ​​​മ്പ​​​തി​​​നും ല​​​ണ്ട​​​നി​​​ൽ​​നി​​​ന്ന് ബ്രി​​​ട്ടീ​​​ഷ് എ​​​യ​​​ർ​​​വേ​​​യ്‌​​​സ് 10 നും ​​​കൊ​​​ച്ചി​​​യി​​​ലേ​​​ക്ക് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും.


മാ​​​ർ​​​ച്ച് മു​​​ത​​​ൽ സി​​​യാ​​​ൽ കാ​​​ർ​​​ഗോ വി​​​ഭാ​​​ഗ​​​വും പ്ര​​​വ​​​ർ​​​ത്ത​​​ന​​നി​​​ര​​​ത​​​മാ​​​ണ്. ഇ​​​തു​​​വ​​​രെ 205 രാ​​​ജ്യാ​​​ന്ത​​​ര കാ​​​ർ​​​ഗോ വി​​​മാ​​​ന​​​ങ്ങ​​​ൾ കൊ​​​ച്ചി​​​യി​​​ലെ​​​ത്തി. 4,644 മെ​​​ട്രി​​​ക് ട​​​ൺ കാ​​​ർ​​​ഗോ ക​​​യ​​​റ്റു​​​മ​​​തി​​​യും 223.4 മെ​​​ട്രി​​​ക് ട​​​ൺ കാ​​​ർ​​​ഗോ ഇ​​​റ​​​ക്കു​​​മ​​​തി​​​യും ചെ​​​യ്തു. ഇ​​ന്ന​​ലെ 540 പേ​​​ർ കൊ​​​ച്ചി​​​യി​​​ലെ​​​ത്തി. ദു​​​ബാ​​​യ്, കു​​​വൈ​​​റ്റ്, ദോ​​​ഹ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്‌​​​സ്പ്ര​​​സ് ആ​​​ണ് സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​യ​​​ത്. ഇ​​ന്നു ബ​​​ഹ​​​റി​​​ൻ, അ​​​ബു​​​ദാ​​​ബി, ദ​​​മാം, ദു​​​ബാ​​​യ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു പ്ര​​​വാ​​​സി​​​ക​​​ളെ​​​ത്തും. ഇ​​ന്ന് 26 ആ​​​ഭ്യ​​​ന്ത​​​ര സ​​​ർ​​​വീ​​​സു​​​ക​​​ളു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.