കൊച്ചി: മേയ് 29 വരെ സംസ്ഥാനത്താകെ 1088 കോവിഡ് രോഗികളാണുള്ളതെന്നും ഇവരുടെ ക്വാറന്റൈന് ചെലവു മാത്രം 10.88 ലക്ഷം രൂപ വേണ്ടിവന്നെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കോവിഡ് രോഗികളുടെ ക്വാറന്റൈനും ചികിത്സയും കേരളത്തില്‍ സൗജന്യമാണെങ്കിലും ഇതിനുള്ള ചെലവ് എത്രയാണെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് സര്‍ക്കാര്‍ നല്കിയ മറുപടിയിലാണ് ഇതു സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
ആശുപത്രി വാര്‍ഡിലെ ചെലവ് മാത്രം ചെലവ് 9.79 കോടി രൂപ, മേയ് 29 വരെ നടത്തിയ 78,278 സാമ്പിള്‍ ടെസ്റ്റിന്റെ ആകെ ചെലവ് 11.33 കോടിയാണ്. സര്‍ക്കാര്‍ ക്വാറന്റൈനില്‍ ഒരു ദിവസത്തെ ചെലവ്: 1,000 രൂപ. 14 ദിവസത്തെ ചെലവ്: 14,000 രൂപ, പിസിആര്‍ ടെസ്റ്റ് ചെലവ്: 4000 രൂപ. ആകെ: 18,000 രൂപ.
ടെസ്റ്റ് പോസിറ്റീവായാല്‍ ആശുപത്രി ക്വാറന്റൈനില്‍ ഒരു ദിവസം: 1000 രൂപ, 14 ദിവസത്തെ ചെലവ്: 14,000 രൂപ, ഓരോ 48 മണിക്കൂറിലും പിസിആര്‍ ടെസ്റ്റ്, ഒരു ടെസ്റ്റിന് 4,000 രൂപ, ശരാശരി അഞ്ച് ടെസ്റ്റുകള്‍, ഈ ഇനത്തില്‍: 20,000 രൂപ, ആശുപത്രി വാര്‍ഡിന് ഒരു ദിവസം: 9,000 രൂപ, അഞ്ചു മുതല്‍ പത്തു ദിവസം കഴിയേണ്ടി വരും. ഐസിയുവിലായാല് ഒരു ദിവസത്തെ ചെലവ്: 40,000 രൂപ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.