നൈ​ജീ​രി​യ​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി​ക​ൾ തി​രി​കെ​യെ​ത്തി
നൈ​ജീ​രി​യ​യി​ൽ കു​ടു​ങ്ങി​യ  മ​ല​യാ​ളി​ക​ൾ തി​രി​കെ​യെ​ത്തി
Tuesday, June 2, 2020 12:41 AM IST
കോ​ട്ട​യം: കോ​വി​ഡ് മ​ഹാ​വ്യാ​ധി​യെ​ത്തു​ട​ർ​ന്നു നൈ​ജീ​രി​യ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ മ​ല​യാ​ളി​ക​ൾ സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ലെ​ത്തി. കൊ​ച്ചി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി​യാ​ണ് ഇ​വ​ർ എ​ത്തി​യ​ത്. ജോ​സ് കെ. ​മാ​ണി എം​പി​യു​ടെ ഇ​ട​പെ​ട​ലാ​ണ് ഇ​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ സ​ഹാ​യ​ക​മാ​യ​ത്.

കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​വു​മാ​യും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​വു​മാ​യും സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​യും എം​പി നി​ര​വ​ധി ത​വ​ണ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. നൈ​ജീ​രി​യ​യി​ൽ ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ ആ​രം​ഭി​ച്ച കൊ​റോ​ണ വൈ​റ​സ്, സ​മൂ​ഹ​വ്യാ​പ​നം ഉ​ൾ​പ്പ​ടെ​യു​ള്ള ആ​ശ​ങ്കാ​ജ​ന​ക​മാ​യ അ​വ​സ്ഥ​യി​ലേ​ക്ക് എ​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു നാ​ട്ടി​ലെ​ത്താ​ൻ സാ​ധി​ക്കാ​തെ ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​വ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.