മൂലമറ്റത്ത് തകരാറിലായിരുന്ന ജനറേറ്റർ പ്രവർത്തനസജ്ജമായി
Monday, June 1, 2020 12:13 AM IST
തൊ​ടു​പു​ഴ: മൂ​ല​മ​റ്റം വൈ​ദ്യു​ത​നി​ല​യ​ത്തി​ലെ ത​ക​രാ​റി​ലാ​യി​രു​ന്ന ആ​റാം ന​ന്പ​ർ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി. ഫെ​ബ്രു​വ​രി ഒ​ന്നി​നു ആ​റാം ന​ന്പ​ർ ജ​ന​റേ​റ്റ​റി​ന്‍റെ ‌പാ​ന​ൽ ബോ​ർ​ഡി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യെ​ത്തു​ട​ർ​ന്നു ത​ക​രാ​റി​ലാ​വു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ എ​ട്ടി​ന് അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തീ​ക​രി​ച്ചു പ​രീ​ക്ഷ​ണ ഓ​ട്ട​ത്തി​നി​ടെ ട്രാ​ൻ​സ്ഫോ​ർ​മ​റി​നു വീ​ണ്ടും ത​ക​റാ​ർ സം​ഭ​വി​ച്ചു. പി​ന്നീ​ട് പു​തി​യ ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാപി​ച്ചാ​ണ് ഇ​ന്ന​ലെ ജ​ന​റേ​റ്റ​ർ പ്ര​വ​ർ​ത്ത​നസ​ജ്ജ​മാ​ക്കി​യ​ത്.

ശ​നി​യാ​ഴ്ച ട്ര​യ​ൽ​റ​ണ്‍ ന​ട​ത്തി​യി​രു​ന്നു. 130 മെ​ഗാ​വാ​ട്ടി​ന്‍റെ ആ​റു ജ​ന​റേ​റ്റ​റു​ക​ളാ​ണ് മൂ​ല​മ​റ്റ​ത്തെ ഭൂ​ഗ​ർ​ഭ നി​ല​യ​ത്തി​ലു​ള്ള​ത്. ഇ​തി​ൽ ഒ​ന്നാം ന​ന്പ​ർ ജ​ന​റേ​റ്റ​ർ വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി​യി​ലാ​ണ്. ര​ണ്ടാം ന​ന്പ​ർ ജ​ന​റേ​റ്റ​റും ത​ക​രാ​റി​ലാ​ണ്.​ജ​നു​വ​രി 20ന് ​ത​ക​രാ​റി​ലാ​യ ഈ ​ജ​ന​റേ​റ്റ​റി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഫ്രാ​ൻ​സി​ൽ​നി​ന്നു സാ​മ​ഗ്രി​ക​ൾ എ​ത്തേ​ണ്ട​തു​ണ്ട്.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നു ല​ഭി​ച്ച ക​ണ​ക്ക​നു​സ​രി​ച്ച് ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ൽ 2338.94 അ​ടി വെ​ള്ള​മു​ണ്ട്. സം​ഭ​ര​ണ​ശേ​ഷി​യു​ടെ 36.71 ശ​ത​മാ​ന​മാ​ണി​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.