കോ​ള​ജു​ക​ളി​ൽ ഇ​ന്നു മു​ത​ൽ ഓ​ൺ​ലൈ​ൻ അ​ധ്യ​യ​നം
കോ​ള​ജു​ക​ളി​ൽ ഇ​ന്നു മു​ത​ൽ  ഓ​ൺ​ലൈ​ൻ അ​ധ്യ​യ​നം
Monday, June 1, 2020 12:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ന​​​ട​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ള്ള ഓ​​​ൺ​​​ലൈ​​​ൻ ക്ലാ​​​സു​​​ക​​​ളു​​​ടെ ഉ​​​ദ്‌​​​ഘാ​​​ട​​​നം ഉ​​​ന്ന​​​ത വി​​​ദ്യ​​​ഭ്യാ​​​സ മ​​​ന്ത്രി ഡോ. ​​​കെ. ടി. ​​​ജ​​​ലീ​​​ൽ രാ​​​വി​​​ലെ 8.30ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സം​​​സ്‌​​​കൃ​​​ത കോ​​​ള​​​ജി​​​ലെ ഒ​​​റൈ​​​സ് കേ​​​ന്ദ്ര​​​ത്തി​​​ൽ കൂ​​​ടി ലൈ​​​വ് ക്ലാ​​​സ് ന​​​ട​​​ത്തി നി​​​ർ​​​വ​​​ഹി​​​ക്കും.

ഇ- ​​​ക്ലാ​​​സ് ഒ​​​റൈ​​​സ് സം​​​വി​​​ധാ​​​ന​​​മു​​​ള്ള 75 സ​​​ർ​​​ക്കാ​​​ർ കോ​​​ള​​​ജു​​​ക​​​ളി​​​ലും മ​​​റ്റു​​​ള്ള​​​വ​​​ർ​​​ക്ക് താ​​​ഴെ പ​​​റ​​​യു​​​ന്ന ലി​​​ങ്കി​​​ലും ത​​​ത്സ​​​മ​​​യം ല​​​ഭി​​​ക്കും. asapkerala.webex.com
സം​​​സ്ഥാ​​​ന​​​ത്ത് ഒ​​​ന്നു​​​മു​​​ത​​​ൽ പി​​​ജി വ​​​രെ​​​യു​​​ള്ള എ​​​ല്ലാ ക്ലാ​​​സു​​​ക​​​ളും ജൂ​​​ൺ ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു​​​ള്ള സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക​​​യാ​​​ണ്. കോ​​​വി​​​ഡ് പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഓ​​​ൺ​​​ലൈ​​​ൻ സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​യു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ അ​​​ധ്യ​​​യ​​​നം ന​​​ട​​​ത്താ​​​നാ​​​ണ് നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​ത്. അ​​​ക്കാ​​​ദ​​​മി​​​ക ക​​​ല​​​ണ്ട​​​റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ടൈം​​​ടേ​​​ബി​​​ളു​​​ക​​​ൾ ത​​​യാ​​​റാ​​​ക്കി രാ​​​വി​​​ലെ 8.30ന് ​​​തു​​​ട​​​ങ്ങി ഉ​​​ച്ച​​​യ്ക്ക് 1.30ന് ​​​അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ൽ അ​​​ധ്യാ​​​പ​​​ക​​​ർ ഓ​​​ൺ​​​ലൈ​​​നി​​​ൽ കൂ​​​ടി ക്ലാ​​​സു​​​ക​​​ൾ കൈ​​​കാ​​​ര്യം ചെ​​​യ്യും.

സാ​​​ങ്കേ​​​തി​​​ക സം​​​വി​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ഇ​​​ന്‍റ​​​ർ​​​നെ​​​റ്റി​​​ന്‍റെ​​​യും ല​​​ഭ്യ​​​ത​​​യെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി മു​​​ഴു​​​വ​​​ൻ സ​​​മ​​​യ ലൈ​​​വ് ക്ലാ​​​സു​​​ക​​​ൾ ന​​​ൽ​​​കാം. ഇ​​​തി​​​ന്‍റെ പ​​​രി​​​മി​​​തി മ​​​റി​​​ക​​​ട​​​ക്കാ​​​ൻ, അ​​​ധ്യാ​​​പ​​​ക​​​ൻ ക്ലാ​​​സെ​​​ടു​​​ക്കു​​​ന്ന വീ​​​ഡി​​​യോ​​​ക​​​ളോ മ​​​റ്റു പ്ര​​​ഗ​​​ത്ഭ​​​ർ ന​​​യി​​​ക്കു​​​ന്ന ക്ലാ​​​സു​​​ക​​​ളു​​​ടെ വീ​​​ഡി​​​യോ​​​ക​​​ളോ കു​​​ട്ടി​​​ക​​​ൾ​​​ക്ക് ന​​​ൽ​​​കാം. നി​​​ശ്ചി​​​ത ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ൽ ലൈ​​​വ് ക്ലാ​​​സു​​​ക​​​ൾ വ​​​ഴി നേ​​​രി​​​ട്ട് ആ​​​ശ​​​യ സം​​​വാ​​​ദം ന​​​ട​​​ത്താം. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ഫ്ളി​​​പ് ക്ലാ​​​സ് റൂം ​​​പ​​​ഠ​​​ന​​​രീ​​​തി​​​യാ​​​ണ് പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കേ​​​ണ്ട​​​ത്. ഇ​​​തു​​​വ​​​ഴി മു​​​ഴു​​​വ​​​ൻ സ​​​മ​​​യ​​​വും ലൈ​​​വ് ക്ലാ​​​സ് റൂം ​​​ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​തി​​​നു​​​ള്ള പ​​​രി​​​മി​​​തി​​​ക​​​ൾ ഒ​​​ര​​​ള​​​വു​​​വ​​​രെ മ​​​റി​​​ക​​​ട​​​ക്കാ​​​ൻ സാ​​​ധി​​​ക്കും. മാ​​​ത്ര​​​വു​​​മ​​​ല്ല നി​​​ശ്ചി​​​ത ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ലെ​​​ങ്കി​​​ലും അ​​​ധ്യാ​​​പ​​​ക-​​​വി​​​ദ്യാ​​​ർ​​​ഥി സം​​​വാ​​​ദം ഉ​​​റ​​​പ്പി​​​ക്കാ​​​നു​​​മാ​​​കും.


ഓ​​​ൺ​​​ലൈ​​​ൻ ക്ലാ​​​സു​​​ക​​​ൾ​​​ക്ക് വേ​​​ണ്ട സാ​​​ങ്കേ​​​തി​​​ക സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മ​​​ല്ലാ​​​ത്ത കു​​​ട്ടി​​​ക​​​ൾ​​​ക്കു ക്ലാ​​​സു​​​ക​​​ൾ ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ വേ​​​ണ്ട ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ കോ​​​ള​​​ജു​​​ക​​​ളി​​​ലോ അ​​​ടു​​​ത്തു​​​ള്ള മ​​​റ്റു സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലോ പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ ഒ​​​രു​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.