തരം താ​ഴ്ത്തി​യ​ നടപടി: ഹ​ര്‍​ജി ഫയലിൽ സ്വീ​ക​രി​ച്ചു
Saturday, May 30, 2020 11:55 PM IST
കൊ​​​ച്ചി: സ​​​ര്‍​വീ​​​സി​​​ല്‍നി​​​ന്നു ത​​​രം താ​​​ഴ്ത്തി​​​യ​​​തി​​​നെ​​​തി​​​രേ ഗു​​​രു​​​വാ​​​യൂ​​​ര്‍ ദേ​​​വ​​​സ്വം മു​​​ന്‍ ഭ​​​ര​​​ണ​​സ​​​മി​​​തി​​​യം​​​ഗം എ​​​ന്‍. രാ​​​ജു ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി ഫ​​​യ​​​ലി​​​ല്‍ സ്വീ​​​ക​​​രി​​​ച്ചു. ഫോ​​​ര്‍​മാ​​​നാ​​​യി​​​രു​​​ന്ന ത​​​ന്നെ രാ​​​ഷ്‌ട്രീ​​​യ വൈ​​​രാ​​​ഗ്യം മൂ​​​ലം അ​​​റ്റ​​​ന്‍​ഡ​​​റാ​​​യി ത​​​രം താ​​​ഴ്ത്തി​​​യെ​​​ന്നും ഇ​​​ന്നു സ​​​ര്‍​വീ​​​സി​​​ല്‍ നി​​​ന്നു വി​​​ര​​​മി​​​ക്കാ​​​നി​​​രി​​​ക്കെ മെ​​​ഡി​​​ക്ക​​​ല്‍ ലീ​​​വി​​​ല്‍ ക​​​ഴി​​​യു​​​ന്ന ത​​​ന്നോ​​​ട് അ​​​റ്റ​​​ന്‍​ഡ​​​റാ​​​യി ജോ​​​ലി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​ക്കാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ചെ​​​ന്നും ഹ​​​ര്‍​ജി​​​യി​​​ല്‍ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു.


ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ച സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഇ​​ന്നു കൂ​​ടി ലീ​​​വി​​​ല്‍ തു​​​ട​​​രാ​​​ന്‍ രാ​​​ജു​​​വി​​​നെ അ​​​നു​​​വ​​​ദി​​​ച്ച് ഉ​​​ത്ത​​​ര​​​വാ​​​യി. ഹ​​​ര്‍​ജി​​​യി​​​ല്‍ ദേ​​​വ​​​സ്വം അ​​​ധി​​​കൃ​​​ത​​​ര്‍ ഒ​​​രു മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ മ​​​റു​​​പ​​​ടി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ഉ​​​ണ്ടെ​​​ങ്കി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ക്കാ​​​നും നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. 2013 മു​​​ത​​​ല്‍ രാ​​​ജു ഫോ​​​ര്‍​മാ​​​ന്‍ ത​​​സ്തി​​​ക​​​യി​​​ല്‍ ജോ​​​ലി ചെ​​​യ്യു​​​ക​​​യാ​​​ണ്. ഡി​​​സം​​​ബ​​​റി​​​ല്‍ വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് ഇ​​​യാ​​​ള്‍ മെ​​​ഡി​​​ക്ക​​​ല്‍ ലീ​​​വി​​​ല്‍ പ്ര​​​വേ​​​ശി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.