പ്രളയ സെസ് പിന്‍വലിക്കണം: കത്തോലിക്ക കോണ്‍ഗ്രസ്
Saturday, May 30, 2020 11:55 PM IST
ചങ്ങനാശേരി: രാജ്യത്താകമാനം നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രളയ സെസ് പിന്‍വലിക്കണമെന്നു കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി. ജനങ്ങൾ ദുരിതപ്പെടുമ്പോൾ വൈദ്യുതി -ബസ് ചാര്‍ജുകള്‍ കുത്തനെ ഉയര്‍ത്തിയതിലും യോഗം പ്രതിഷേധിച്ചു.
കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അടുത്ത നാലിനു രാവിലെ 10ന് യൂണിറ്റുകളുടെ നേതൃത്വത്തില്‍ നില്പുസമരം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷത വഹിച്ചു.
ഡയറക്ടർ ഫാ. ജോസ് മുകളേല്‍, ജനറല്‍ സെക്രട്ടറി രാജേഷ് ജോണ്‍, ജോർജുകുട്ടി മുക്കത്ത്, ബാബു വള്ളപ്പുര, ജോസ് പാലത്തിങ്കൽ എന്നിവര്‍ പ്രസംഗിച്ചു.