ബെ​വ്ക്യു പ​രാ​ജ​യം: രേ​ഖ​ക​ളി​ല്ലാ​തെ മ​ദ്യ​വി​ത​ര​ണം
ബെ​വ്ക്യു പ​രാ​ജ​യം: രേ​ഖ​ക​ളി​ല്ലാ​തെ മ​ദ്യ​വി​ത​ര​ണം
Saturday, May 30, 2020 1:04 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തു മ​ദ്യ​വി​ൽ​പ​ന​ശാ​ല​ക​ളി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ വ​ർ​ച്വ​ൽ ക്യൂ ​സം​വി​ധാ​ന​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന മൊ​ബൈ​ൽ ആ​പ് പൂ​ർ​ണ പ​രാ​ജ​യം. എ​ന്നി​ട്ടും സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ ആ​പ്പി​നെ കൈ​വി​ടാ​തെ സ൪​ക്കാ൪. ആ​പ്പ് ത​ക​രാ​റി​ലാ​യ​തി​നെ തു​ട൪​ന്ന് സം​സ്ഥാ​ന​ത്തെ ബാ​റു​ക​ളി​ല​ട​ക്കം യാ​തൊ​രു രേ​ഖ​യു​മി​ല്ലാ​തെ മ​ദ്യ​വി​ൽ​പ​ന ന​ട​ന്നു. ഇ​തി​നു വി​വി​ധ ബാ​റു​ക​ൾ​ക്കെ​തി​രേ എ​ക്സൈ​സ് കേ​സെ​ടു​ത്തു.

മൊ​ബൈ​ൽ ആ​പ് വ​ഴി​യും എ​സ്എം​എ​സ് ആ​യും ര​ജി​സ്റ്റ​ർ ചെ​യ്ത പ​ല​ർ​ക്കും ഒ​ടി​പി ല​ഭി​ക്കാ​ത്ത​തി​നാ​ൽ മ​ദ്യം വാ​ങ്ങാ​നെ​ത്തി​യ​വ൪ കു​ടു​ങ്ങി. ഇ​തു പ​ല​യി​ട​ത്തും ത​ർ​ക്ക​ങ്ങ​ൾ​ക്കി​ട​യാ​ക്കി. ആ​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പ​ല​ർ​ക്കും ബാ​റു​ക​ളി​ൽ പോ​യി മ​ദ്യം വാ​ങ്ങാ​നു​ള്ള സ​ന്ദേ​ശ​മാ​ണു ല​ഭി​ച്ച​തെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. വി​ല കൂ​ടി​യ മ​ദ്യം ചി​ല​യി​ട​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്ത​താ​യും ആ​രോ​പ​ണം ഉ​യ​ർ​ന്നു.


ആ​പ്പി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണം ശ​രി​വ​യ്ക്കു​ന്ന ന​ട​പ​ടി​ക​ളാ​ണ് ഇ​ന്ന​ലെ മ​ദ്യ​വി​ത​ര​ണ​ത്തി​ൽ ക​ണ്ട​ത്. ‌

ത​ക​രാ​റി​നെ​ക്കു​റി​ച്ച് എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​കൃ​ഷ്ണ​ൻ സം​സ്ഥാ​ന ബി​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​നി​ൽ നി​ന്നും സ്റ്റാ​ർ​ട്ട​പ്പ് മി​ഷ​നി​ൽ നി​ന്നും വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്നു മു​ത​ലു​ള്ള മ​ദ്യ​വി​ൽ​പ​ന​യ്ക്ക് ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30 മു​ത​ൽ ബെ​വ് ക്യൂ ​ആ​പ്പ് വ​ഴി ടോ​ക്ക​ണു​ക​ൾ ല​ഭി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി മ​ന്ത്രി അ​റി​യി​ച്ചു.

നാ​​​ളെയും മ​​​റ്റെ​​​ന്നാ​​​ളും മ​​​ദ്യ​​​വി​​​ൽ​​​പ​​​നയി​​​ല്ല

നാ​ളെ ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ലും ജൂ​ൺ ഒ​ന്നി​ന് ഡ്രൈ ​ഡേ ആ​യ​തി​നാ​ലും മ​ദ്യ​വി​ൽ​പ്പ​ന ഉ​ണ്ടാ​കി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.