എ​​​സ്എ​​​സ്എ​​​ൽ​​​സി, ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ര​​​ണ്ടാം​​ഘ​​​ട്ട മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ജൂ​​​ണ്‍ ഒ​​​ന്നു മു​​​ത​​​ൽ
Saturday, May 30, 2020 12:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​സ്എ​​​സ്എ​​​ൽ​​​സി, ഹ​​​യ​​​ർ​ സെ​​​ക്ക​​​ൻ​​​ഡ​​​റി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സ് മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ജൂ​​​ണ്‍ ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കാ​​​ൻ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന ക്യു​​​ഐ​​​പി യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം. ര​​​ണ്ടാം ഘ​​​ട്ട​​​ത്തിലെ എ​​​സ്എ​​​സ്എ​​​ൽ​​​സി ക​​​ണ​​​ക്ക്, ഫി​​​സി​​​ക്സ്, കെ​​​മി​​​സ്ട്രി വി​​​ഷ​​​യ​​​ങ്ങ​​​ളു​​​ടെ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന് ജി​​​ല്ലാ ത​​​ല​​​ത്തി​​​ലാ​​​ണ് ക്യാ​​മ്പു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്.

ഉ​​​റു​​​ദു ഉ​​​ത്ത​​​ര​​​ക്ക​​​ട​​​ലാ​​​സ് മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന് എ​​​റ​​​ണാ​​​കു​​​ള​​​ത്തി​​​ന് പു​​​റ​​​മേ തൃ​​​ശൂ​​​ർ, പാ​​​ല​​​ക്കാ​​​ട്ടുകൂ​​​ടി കേ​​​ന്ദ്ര​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു. അ​​​​റ​​​​ബി​​​​ക്കി​​​​നു കോ​​​​ഴി​​​​ക്കോ​​​​ടി​​​​നും എ​​​​റ​​​​ണാ​​​​കു​​​​ള​​​​ത്തി​​​​നും പു​​​​റ​​​​മേ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​‌ം കൂടി മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ കേ​​​​ന്ദ്രം ആ​​​​രം​​​​ഭി​​​​ക്കും.

ഒ​​​​ന്നാം ഘ​​​​ട്ട​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന ഇ​​​​ത​​​​ര വി​​​​ഷ​​​​യ​​​​ങ്ങ​​​​ളു​​​​ടെ മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ പ​​​​ഴ​​​​യ​​​​രീ​​​​തി​​​​യി​​​​ൽ തു​​​​ട​​​​രും. കോ​​​​വി​​​​ഡ് രോ​​​​ഗ പ്ര​​​​തി​​​​രോ​​​​ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ർ​​​​മാ​​​​ർ ചു​​​​മ​​​​ത​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ അ​​​​ധ്യാ​​​​പ​​​​ക​​​​ർ മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നെ​​​​ത്തേ​​​​ണ്ട​​​​തി​​​​ല്ല.​​​​


ആ​​​​റാം പ്ര​​​​വൃ​​​​ത്തി ദി​​​​ന പ്ര​​​​കാ​​​​ര​​​​മു​​​​ള്ള കു​​​​ട്ടി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണ​​​​വും ത​​​​സ്തി​​​​ക നി​​​​ർ​​​​ണ​​​​യ​​​​വും സം​​​ബ​​​ന്ധി​​​ച്ചു നി​​​​ല​​​​വി​​​​ലെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ നി​​​​യ​​​​മ വ​​​​ശ​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കു​​​​മെ​​​​ന്നും ഇ​​​​ന്ന​​​​ല​​​​ത്തെ യോ​​​​ഗ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​നി​​​ച്ചു.

ഡി​​​​ജി​​​​ഇ കെ. ​​​​ജീ​​​​വ​​​​ൻ ബാ​​​​ബു അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ച യോ​​​​ഗ​​​​ത്തി​​​​ൽ വി​​​​വി​​​​ധ അ​​​​ധ്യാ​​​​പ​​​​ക സം​​​​ഘ​​​​ട​​​​നാ നേ​​​​താ​​​​ക്ക​​​​ളാ​​​​യ കെ.​​​​സി.​ ഹ​​​​രി​​​​കൃ​​​​ഷ്ണ​​​​ൻ, വി.​​​​കെ.​ അ​​​​ജി​​​​ത്കു​​​​മാ​​​​ർ, എ​​​​ൻ. ​ശ്രീ​​​​കു​​​​മാ​​​​ർ, എം.​​​​കെ.​ ബി​​​​ജു, ടി.​​​​വി. അ​​​​നൂ​​​​പ്, അ​​​​ബ്ദു​​​​ള്ള വാ​​​​വൂ​​​​ർ, പി.​​​​എം.​ രാ​​​​ജീ​​​​വ്, ത​​​​മി​​​​മു​​​​ദീ​​​​ൻ, ഹ​​​​രീ​​​​ഷ് ക​​​​ട​​​​വ​​​​ത്തൂ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.