കു​ട്ടി​ക​ളുടെ വി​ദ്യാ​ഭ്യാ​സം : കേ​ര​ള​ത്തി​ലേ​ക്കു വ​രു​ന്ന കുടുംബങ്ങൾക്കു സൗകര്യമൊരുക്കണമെന്ന് ഉമ്മൻചാണ്ടി
കു​ട്ടി​ക​ളുടെ വി​ദ്യാ​ഭ്യാ​സം : കേ​ര​ള​ത്തി​ലേ​ക്കു വ​രു​ന്ന കുടുംബങ്ങൾക്കു സൗകര്യമൊരുക്കണമെന്ന് ഉമ്മൻചാണ്ടി
Saturday, May 30, 2020 12:45 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ്-19 മ​​​ഹാ​​​മാ​​​രി​​​യെ തു​​​ട​​​ർ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു വ​​​രു​​​ന്ന കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ കു​​​ട്ടി​​​ക​​​ൾ​​​ക്കു വി​​​ദ്യാ​​​ഭ്യാ​​​സ സൗ​​​ക​​​ര്യം ഒ​​​രു​​​ക്കാ​​​ൻ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം എ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ക​​​ത്തു​​​ന​​​ല്കി.

സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ൾ, എ​​​യി​​​ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ൾ, സി​​​ബി​​​എ​​​സ്ഇ, ഐ​​​സി​​​എ​​​സ്ഇ. ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള അ​​​ണ്‍​എ​​​യ്ഡ​​​ഡ് സ്കൂ​​​ളു​​​ക​​​ൾ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഓ​​​രോ ക്ലാ​​​സി​​​ലും അ​​​ഞ്ചു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ വീ​​​തം എ​​​ടു​​​ക്കു​​​വാ​​​ൻ പ്ര​​​ത്യേ​​​ക അ​​​നു​​​വാ​​​ദം സ​​​ർ​​​ക്കാ​​​ർ ന​​​ല്ക​​​ണം. ഈ ​​​തീ​​​രു​​​മാ​​​നം സി​​​ബി​​​എ​​​സ്ഇ, ഐ​​​സി​​​എ​​​സ്ഇ സ്കൂ​​​ളു​​​ക​​​ളി​​​ലും ന​​​ട​​​പ്പി​​​ലാ​​​ക്കു​​​വാ​​​ൻ കേ​​​ന്ദ്ര​​​ഗ​​​വ​​​ണ്‍​മെ​​​ന്‍റി​​​നോ​​​ടും സി​​​ബി​​​എ​​​സ്ഇ ബോ​​​ർ​​​ഡി​​​നോ​​​ടും സ​​​ർ​​​ക്കാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട​​​ണ​​​മെ​​​ന്നും ഉ​​​മ്മ​​​ൻ ചാ​​​ണ്ടി അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.

കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു വ​​​രു​​​ന്ന കു​​​ടും​​​ബ​​​ങ്ങ​​​ൾ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സം അ​​​വ​​​രു​​​ടെ മ​​​ക്ക​​​ൾ​​​ക്കു ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​വ​​​സ​​​രം സ​​​ർ​​​ക്കാ​​​ർ ഉ​​​ണ്ടാ​​​ക്കിക്കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ഉ​​​മ്മ​​​ൻ ചാ​​​ണ്ടി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.