ഫാ. മാവുങ്കൽ ചുമതലയേറ്റു
ഫാ. മാവുങ്കൽ ചുമതലയേറ്റു
Saturday, May 30, 2020 12:15 AM IST
കോ​​ട്ട​​യം: കെ​സി​ബി​സി​യു​ടെ ജ​​സ്റ്റീ​​സ് പീ​​സ് ആ​​ൻ​​ഡ് ഡെ​​വ​​ല​​പ്പ്മെ​​ന്‍റ് ക​​മ്മീ​​ഷ​​ന്‍റെ പു​​തി​​യ സെ​​ക്ര​​ട്ട​​റി​​യാ​​യും അ​​ടി​​ച്ചി​​റ ആ​​മോ​​സ് സെ​​ന്‍റ​​ർ കേ​​ന്ദ്ര​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന കേ​​ര​​ള സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് ഫോ​​റം എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​റാ​​യും ഫാ. ​​ജേ​​ക്ക​​ബ് മാ​​വു​​ങ്ക​​ൽ ചു​​മ​​ത​​ല​​യേ​​റ്റു.

11 വ​​ർ​​ഷ​​മാ​​യി പാ​​ല​​ക്കാ​​ട് രൂ​​പ​​ത​​യു​​ടെ പീ​​പ്പി​​ൾ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​റാ​​യും പാ​​ല​​ക്കാ​​ട് രൂ​​പ​​ത ഉ​​പ​​ദേ​​ശ​​ക​​സ​​മി​​തി അം​​ഗം, പാ​​ല​​ക്കാ​​ട് റി​​ലീ​​ഫ് ഫോ​​റം വൈ​​സ് പ്ര​​സി​​ഡ​​ന്‍റ്, കെ​എ​​സ്എ​​സ്എ​​ഫ് ബോ​​ർ​​ഡ് അം​​ഗം, സീ​​റോ മ​​ല​​ബാ​​ർ സ​​ഭ​​യു​​ടെ സാ​​മൂ​​ഹ്യ പ്ര​​വ​​ർ​​ത്ത​​ന​​വി​​ഭാ​​ഗ​​മാ​​യ സ്പ​​ന്ദ​​ന്‍റെ സെ​​ക്ര​​ട്ട​​റി എ​​ന്നീ നി​​ല​​ക​​ളി​​ലും സേ​​വ​​നം ചെ​​യ്യു​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ഫാ. ​​ജേ​​ക്ക​​ബ് മാ​​വു​​ങ്ക​​ൽ അ​​ട്ട​​പ്പാ​​ടി, ജ​​ല്ലി​​പ്പാ​​റ, പു​​ലി​​യ​​റ ആ​​ദി​​വാ​​സി മേ​​ഖ​​ല​​ക​​ളി​​ൽ പ​​ത്തു​ വ​​ർ​​ഷം സേ​​വ​​നം ചെ​​യ്തി​​ട്ടു​ണ്ട്. ച​​ക്ക​​സം​​സ്ക​​ര​​ണ വി​​പ​​ണ​​ന പ്ര​​ക്രി​​യ നാ​​ടി​​നു പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി​യും വാ​​ട്ട​​ർ എ​​യ്ഡ് ജ​​ല​​സു​​ര​​ക്ഷ പ​​ദ്ധ​​തി, പൊ​​ലി​​മ കാ​​ർ​​ഷി​​ക​​മേ​​ള, ജ​​ൻ​​ശി​​ക്ഷ​​ൻ സം​​സ്ഥാ​​ൻ എ​​ന്നി​​വ​​യി​​ലൂ​​ടെ​യും പാ​​ല​​ക്കാ​​ട് പീ​​പ്പി​​ൾ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി​​യെ ദേ​​ശീ​​യ​​ത​​ല​​ത്തി​​ൽ ശ്ര​​ദ്ധി​​ക്ക​​പ്പെ​​ടു​​ന്ന സ​​ന്ന​​ദ്ധ​സേ​​വ​​ന പ്ര​​സ്ഥാ​​ന​​മാ​​ക്കി മാ​​റ്റു​​ന്ന​​തി​​ലും സ​​ർ​​ക്കാ​​രി​​ന്‍റെ പു​​ര​​സ്കാ​​ര​​ങ്ങ​​ൾ നേ​​ടി​​ക്കൊ​​ടു​​ക്കു​​ന്ന​​തി​​ലും പ​​ങ്കു​​വ​​ഹി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.