നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്ക​ണം: ബി​ജു പ​റ​യ​ന്നി​ലം
Saturday, May 30, 2020 12:15 AM IST
കോ​​ട്ട​​യം: ജൂ​​ണി​ൽ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളോ​​ടെ ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ൾ തു​​റ​ക്കാ​ൻ തീ​​രു​​മാ​​നം ഉ​​ണ്ടാ​​ക​​ണ​​മെ​​ന്നു ക​​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സ് പ്ര​​സി​​ഡ​ന്‍റ് അ​​ഡ്വ.​ബി​​ജു പ​​റ​​യ​​ന്നി​​ലം.

കോ​വി​ഡ് രോ​ഗ​വു​മാ​യി സ​​മ​​ര​​സ​​പ്പെ​ട്ടു ജീ​​വി​ക്കാ​​ൻ ജ​ന​ങ്ങ​ളെ ഒ​രു​ക്കു​ക​യാ​ണു വേ​ണ്ട​ത്. ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ളു​​ടെ അ​​ധി​​കാ​​രി​​ക​​ൾ​​ക്കു നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ പാ​​ലി​​ക്കാ​​നു​​ള്ള ഉ​​ത്ത​​ര​​വാ​​ദി​​ത്തം​ന​​ൽ​​കി ആ​​ദ്യ ഘ​​ട്ടം ഒ​​രു സ​​മ​​യം 50 പേ​​ർ​​ക്ക് അ​​നു​​മ​​തി ന​​ൽ​​കി​​യോ ആ​​രാ​​ധ​​നാ​​ല​​യ​​ങ്ങ​​ളു​​ടെ വി​​സ്തീ​​ർ​ണ​​ത്തി​​ന് ആ​​നു​​പാ​​തി​​ക​മാ​​യി വി​ശ്വാ​സി​ക​ളു​ടെ എ​​ണ്ണം നി​​ജ​​പ്പെ​​ടു​​ത്തി​​യോ തു​​റ​​ക്കാ​​ൻ അ​​നു​​വ​​ദി​​ക്ക​​ണം. ഈ​​ശ്വ​​ര​വി​​ശ്വാ​​സ​​വും പ്രാ​​ർ​ഥ​നാ​ജീ​​വി​​ത​വും മ​​റ്റ് അ​​വ​​ശ്യ ഘ​​ട​​ക​​ങ്ങ​​ൾ പോ​​ലെ ജ​​ന​​ങ്ങ​​ൾ​​ക്ക് അ​​ത്യാ​​വ​​ശ്യ​​മാ​​ണെ​​ന്നു സ​​ർ​​ക്കാ​​ർ തി​രി​ച്ച​റി​യ​ണ​മെ​ന്നും ബി​​ജു പ​​റ​​യ​​ന്നി​​ലം അ​ഭ്യ​ർ​ഥി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.