ഡാ​മു​കളിലെ ജലനിരപ്പു കു​റ​ച്ച് ഉ​ത്ത​ര​വി​റ​ക്കി
ഡാ​മു​കളിലെ ജലനിരപ്പു കു​റ​ച്ച് ഉ​ത്ത​ര​വി​റ​ക്കി
Friday, May 29, 2020 1:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​ത്തു​​പ്ര​​​ള​​​യസാ​​​ധ്യ​​​ത നേ​​​രി​​​ടാ​​​നാ​​​യി ഡാ​​​മു​​​ക​​​ളി​​​ലെ ജ​​​ല​​​സം​​​ഭ​​​ര​​​ണ നി​​ര​​പ്പ് താ​​​ഴ്ത്തി സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. 47 ഡാ​​​മു​​​ക​​​ളി​​​ലെയും സം​​​ഭ​​​ര​​​ണനി​​​ര​​പ്പ് കു​​​റ​​​ച്ചു. കേ​​​ന്ദ്ര ജ​​​ല ക​​​മ്മീ​​​ഷ​​​ന്‍റെ നി​​​ർ​​​ദേ​​​ശം വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡി​​​ന്‍റെ ഫു​​​ൾ ബോ​​​ർ​​​ഡ് അ​​​തേ​​​പ​​​ടി അം​​​ഗീ​​​ക​​​രി​​​ക്കു​​​ക​​​യും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കു​​​ക​​​യുമാ​​യി​​രു​​ന്നു.

ഈ ​​​വ​​​ർ​​​ഷ​​​വും പ്ര​​​ള​​​യസാ​​​ധ്യ​​​ത​​​യു​​​ള്ള​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി​​​യി​​ട്ടുണ്ട്. ഡാ​​​മു​​​ക​​​ളി​​​ൽനി​​​ന്ന് വെ​​​ള്ളം തു​​​റ​​​ന്നുവി​​​ടു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച അ​​​റി​​​യി​​​പ്പു ന​​​ൽ​​​കു​​​ന്ന​​​തി​​​നും ഡാ​​​മു​​​ക​​​ൾ തു​​​റ​​​ക്കു​​​ന്ന​​​തി​​​നും സ​​​മ​​​യ​​​ക്ര​​​മം ത​​​യാ​​​റാ​​​ക്കി ന​​​ൽ​​​കാ​​​ൻ കേ​​​ന്ദ്ര ജ​​​ല ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശിച്ചിരു​​​ന്നു. വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡ് നി​​​ർ​​​ദേ​​​ശി​​​ച്ച​​​തി​​​നേ​​​ക്കാ​​​ൾ ജ​​​ലനി​​ര​​​പ്പ് താ​​​ഴ്ത്താ​​​നാ​​​ണ് കേ​​​ന്ദ്ര ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യ​​​ത്.


പു​​​തു​​​ക്കി​​​യ ജ​​​ലനി​​​ര​​​പ്പു പ്ര​​​കാ​​​രം സം​​​സ്ഥാ​​​ന​​​ത്തെ വ​​​ലി​​​യ അ​​​ണ​​​ക്കെ​​​ട്ടാ​​​യ ഇ​​​ടു​​​ക്കി​​​യി​​​ൽ ജൂ​​​ണ്‍ 30 വ​​​രെ 2373 അ​​​ടി വെ​​​ള്ളം മാ​​​ത്ര​​​മേ സം​​​ഭ​​​രി​​​ക്കാ​​​നാ​​​കൂ. വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡ് നി​​​ർ​​​ദേ​​​ശി​​​ച്ച​​​തി​​​നേക്കാ​​​ൾ ര​​​ണ്ട​​​ടി കു​​​റ​​​ച്ചാ​​​ണ് കേ​​​ന്ദ്ര ജ​​​ല ക​​​മ്മീഷ​​​ൻ സം​​​ഭ​​​ര​​​ണനി​​​ര​​​ക്ക് നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്. ഇ​​​ടു​​​ക്കി​​​യി​​​ൽ 2373 അ​​​ടി ജൂ​​​ണ്‍ 10 മു​​​ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.