പ്ര​വാ​സി​ക​ള്‍ തിരിച്ചെത്താൻ കേ​ന്ദ്രം സഹായിക്കണം: ഹൈ​ക്കോ​ട​തി
Thursday, May 28, 2020 12:49 AM IST
കൊ​​​ച്ചി: നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങാ​​​ന്‍ വി​​​മാ​​​ന​​ടി​​​ക്ക​​​റ്റി​​​നു പ​​​ണ​​​മി​​​ല്ലാ​​​ത്ത പ്ര​​​വാ​​​സി​​​ക​​​ള്‍ അ​​​പേ​​​ക്ഷ ന​​​ല്‍​കി​​​യാ​​​ല്‍ കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ചു ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

ഗ​​​ള്‍​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ കു​​​ടു​​​ങ്ങി​​​യ ഭ​​​ര്‍​ത്താ​​​ക്ക​​​ന്മാ​​​രെ നാ​​​ട്ടി​​​ല്‍ തി​​​രി​​​ച്ചു​​കൊ​​​ണ്ടു​​​വ​​​ര​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു വ​​​ട​​​ക​​​ര സ്വ​​​ദേ​​​ശി​​​നി ജി​​​ഷ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ട​​​വൂ​​​ര്‍ സ്വ​​​ദേ​​​ശി​​​നി ഷീ​​​ബ, കോ​​​ഴി​​​ക്കോ​​​ട് ഒ​​​ഞ്ചി​​​യം സ്വ​​​ദേ​​​ശി​​​നി മ​​​നീ​​​ഷ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ളാ​​​ണു സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

ഗ​​​ള്‍​ഫ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ഇ​​​ന്ത്യ​​​ന്‍ എം​​​ബ​​​സി​​​ക​​​ളു​​​ടെ ക്ഷേ​​​മ​​നി​​​ധി (ഇ​​​ന്ത്യ​​​ന്‍ ക​​​മ്യൂ​​​ണി​​​റ്റി വെ​​​ല്‍​ഫെ​​​യ​​​ര്‍ ഫ​​​ണ്ട്) ഉ​​​പ​​​യോ​​​ഗി​​​ച്ച് ഇ​​​വ​​​രെ നാ​​​ട്ടി​​​ലെ​​​ത്തി​​​ക്ക​​​ണ​​​മെ​​​ന്നു ഹ​​​ര്‍​ജി​​​ക്കാർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​രു​​ന്നു. സാ​​​മ്പ​​​ത്തി​​​ക ബു​​​ദ്ധി​​​മു​​​ട്ടു നേ​​​രി​​​ടു​​​ന്ന പ്ര​​​വാ​​​സി​​​ക​​​ള്‍ ഇ​​​ന്ത്യ​​​ന്‍ എം​​​ബ​​​സി​​​ക​​​ളി​​​ല്‍ അ​​​പേ​​​ക്ഷ ന​​​ല്‍​കി​​​യാ​​​ല്‍ അ​​​ര്‍​ഹ​​​ത പ​​​രി​​​ശോ​​​ധി​​​ച്ച് സ​​​ഹാ​​​യം ന​​​ല്‍​കു​​​മെ​​​ന്നു കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​ര്‍ നേ​​ര​​ത്തെ ന​​ല്കി​​യ ​ഉ​​​റ​​​പ്പു ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​ശം.


ഏ​​​റ്റ​​​വും അ​​​ര്‍​ഹ​​​ത​​​യു​​​ള്ള​​​വ​​​ര്‍​ക്കും കു​​​റ​​​ഞ്ഞ വ​​​രു​​​മാ​​​ന​​​മു​​​ള്ള​​​വ​​​ര്‍​ക്കും മു​​​ന്‍​ഗ​​​ണ​​​ന ന​​​ല്‍​കി സ​​​ഹാ​​​യം ന​​​ല്‍​കാ​​​ന്‍ കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചാ​​​ല്‍ ത​​യാ​​​റാ​​​ണെ​​​ന്നു കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക അ​​​റി​​​യി​​​ച്ചു.

മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ തൃ​​​പ്തി​​​ക​​​ര​​​മാ​​​ണെ​​​ങ്കി​​​ല്‍ ഹ​​​ര്‍​ജി​​​ക്കാ​​​രു​​​ടെ അ​​​പേ​​​ക്ഷ​​​ക​​​ളി​​​ല്‍ ഉ​​​ട​​​ന്‍ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കും. ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ല്ലാ​​​ത്ത​​​വ​​​ര്‍​ക്കും എം​​​ബ​​​സി​​​യി​​​ല്‍ അ​​​പേ​​​ക്ഷ ന​​​ല്‍​കാം. ഇ​​​ങ്ങ​​​നെ ല​​​ഭി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ള്‍ പ​​​രി​​​ശോ​​​ധി​​​ച്ച് സാ​​​ഹ​​​ച​​​ര്യ​​​വും വ​​​സ്തു​​​ത​​​ക​​​ളും വി​​​ല​​​യി​​​രു​​​ത്തി ഉ​​​ചി​​​ത​​​മാ​​​യ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കു​​​മെ​​​ന്നു കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.