കള്ളൻ സ്മാർട്ട്; കവർച്ച അതിലും സ്മാർട്ട്
കള്ളൻ സ്മാർട്ട്; കവർച്ച  അതിലും സ്മാർട്ട്
Thursday, May 28, 2020 12:06 AM IST
വൈ​​പ്പി​​ന്‍: മാ​​സ്‌​​ക് പോ​​ലും ധ​​രി​​ക്കാ​​തെ പ​​ട്ടാ​​പ്പ​​ക​​ല്‍ ജ്വ​​ല്ല​​റി​​യി​​ല്‍ എ​​ത്തി​​യ​​യാ​​ൾ സെ​​യി​​ല്‍സ് ഗേ​​ള്‍ നോ​​ക്കി​​നി​​ല്‍ക്കേ ര​​ണ്ടു പ​​വ​​ന്‍റെ സ്വ​​ര്‍ണ​​മാ​​ല​​യും ക​​വ​​ര്‍ന്ന് ഇ​​രു​​ച​​ക്ര​​വാ​​ഹ​​ന​​ത്തി​​ല്‍ ര​​ക്ഷ​​പ്പെ​​ട്ടു. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് ഒ​​ന്നോ​​ടെ ഞാ​​റ​​യ്ക്ക​​ല്‍ മെ​​ജ​​സ്റ്റി​​ക് തീ​​യ​​റ്റ​​റി​​നു മു​​ന്നി​​ലു​​ള്ള അ​​തു​​ല്യ ജ്വ​​ല്ല​​റി​​യി​​ലാ​​ണ് സം​​ഭ​​വം.

ജ്വ​​ല്ല​​റി​​യി​​ല്‍ ക​​യ​​റി​​യ അ​​പ​​രി​​ചി​​ത​​നാ​​യ യു​​വാ​​വ് ആ​​ദ്യം മോ​​തി​​രം ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഈ ​​സ​​മ​​യം ജ്വ​​ല്ല​​റി​​യി​​ല്‍ സെ​​യി​​ല്‍സ് ഗേ​​ള്‍ മാ​​ത്ര​​മേ ഉ​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ. മോ​​തി​​രം നോ​​ക്കു​​ന്ന​​തി​​നി​​ടെ ര​​ണ്ടു പ​​വ​​ന്‍റെ സ്വ​​ര്‍ണ​​മാ​​ല കൂ​​ടി ആ​​വ​​ശ്യ​​പ്പെ​​ട്ടു. മാ​​ല ഇ​​ഷ്ട​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ര്‍ന്നു സെ​​യി​​ല്‍സ് ഗേ​​ള്‍ തൂ​​ക്കം നോ​​ക്കി വി​​ല ക​​ണ​​ക്കാ​​നൊ​​രു​​ങ്ങു​​ന്നതി​​നി​​ടെ മോ​​ഷ്ടാ​​വ് മാ​​ല​​യെ​​ടു​​ത്തു ക​​ഴു​​ത്തി​​ല​​ണി​​ഞ്ഞു. എ​​തി​​ര്‍വ​​ശ​​ത്തെ ക​​ണ്ണാ​​ടി​​യി​​ല്‍ നോ​​ക്കി അ​​ല്‍പ​​നേ​​രം നി​​ന്ന​​ ശേ​​ഷം യാ​​തൊ​​രു കൂ​​സ​​ലു​​മി​​ല്ലാ​​തെ ഗ്ലാ​​സ് ഡോ​​ര്‍ തു​​റ​​ന്നു പു​​റ​​ത്തേ​​ക്കി​​റ​​ങ്ങി.


സെ​​യി​​ല്‍സ് ഗേ​​ള്‍ അ​​മ്പ​​ര​​പ്പോ​​ടെ ഓ​​ടി ക​​ട​​യ്ക്കു പു​​റ​​ത്തെ​​ത്തി​​യ​​പ്പോ​​ഴേ​​ക്കും മോ​​ഷ്ടാ​​വ് അ​​വി​​ടെ നി​​ർ​​ത്തി​​യി​​രു​​ന്ന നീ​​ല​​നി​​റ​​ത്തി​​ലു​​ള്ള ഡി​​യോ സ്‌​​കൂ​​ട്ട​​റി​​ല്‍ സ്ഥ​​ലം​​വി​​ട്ടി​​രു​​ന്നു. ജ്വ​​ല്ല​​റി​​യി​​ലെ സി​​സി​​ടി​​വി കാ​​മ​​റ​​യി​​ല്‍ ഇ​​തെ​​ല്ലാം വ്യ​​ക്ത​​മാ​​യി പ​​തി​​ഞ്ഞി​​ട്ടു​​ണ്ട്. ഞാ​​റ​​യ്ക്ക​​ല്‍ പോ​​ലീ​​സ് അന്വേണം തുടങ്ങി. മോ​​ഷ്ടാ​​വി​​നെ തി​​രി​​ച്ച​​റി​​ഞ്ഞിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.