ക്വാ​റ​ന്‍റൈ​ൻ ചെലവ്: ഉത്തരവ് ഉടനെന്ന് മുഖ്യമന്ത്രി
ക്വാ​റ​ന്‍റൈ​ൻ ചെലവ്:  ഉത്തരവ് ഉടനെന്ന് മുഖ്യമന്ത്രി
Thursday, May 28, 2020 12:06 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ ക്വാ​​​റ​​​ന്‍റൈ​​​നു പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ​​നി​​​ന്നു പ​​​ണം ഈ​​​ടാ​​​ക്കി​​​ല്ലെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ചെ​​​ല​​​വു താ​​​ങ്ങാ​​​ൻ പ​​​റ്റു​​​ന്ന​​​വ​​​രി​​​ൽ​​നി​​​ന്ന് ഈ​​​ടാ​​​ക്കു​​​ക എ​​​ന്ന​​​താ​​​ണു സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്.

പ്ര​​​വാ​​​സി​​​ക​​​ളി​​​ൽ ന​​​ല്ലൊ​​​രു പ​​​ങ്ക് ആ ​​​ചെ​​​ല​​​വു വ​​​ഹി​​​ക്കാ​​​ൻ പ്രാ​​​പ്ത​​​രാ​​​ണ്. ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ൾ വി​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നെ​​​ത്തും. ഇ​​​വ​​​ർ എ​​​ല്ലാ​​​വ​​​രും സ​​​ർ​​​ക്കാ​​​ർ ക്വാ​​​റ​​​ന്‍റൈ​​​നി​​​ൽ ക​​​ഴി​​​യ​​​ണം.

ചി​​​കി​​​ത്സ സൗ​​​ജ​​​ന്യ​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നാ​​ണ് ആ​​​ദ്യ​​​മേ പ​​​റ​​​ഞ്ഞ​​​ത്. അ​​​തി​​​നു മാ​​​റ്റ​​​മി​​​ല്ല. ഒ​​​രു പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​ൻ നാ​​​ലാ​​​യി​​​രം രൂ​​​പ​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ ചെ​​​ല​​​വു​​​ണ്ട്. അ​​​തു സ​​​ർ​​​ക്കാ​​​രാ​​​ണു വ​​​ഹി​​​ക്കു​​​ന്ന​​​ത്. സ​​​ർ​​​ക്കാ​​​ർ ക്വാ​​​റ​​​ന്‍റൈ​​​നി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​ർ ചെ​​​ല​​​വു വ​​​ഹി​​​ക്ക​​​ണ​​​മെ​​​ന്നു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞി​​​രു​​​ന്നു. വ​​​രു​​​മാ​​​ന വ്യ​​​ത്യാ​​​സ​​​മി​​​ല്ലാ​​​തെ എ​​​ല്ലാ​​​വ​​​രും ചെ​​​ല​​​വു വ​​​ഹി​​​ക്കേ​​​ണ്ടി വ​​​രു​​​മെ​​​ന്നും പ​​​റ​​​ഞ്ഞി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​തി​​​നെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷ​​​ത്തു​​നി​​​ന്നു​​​ൾ​​​പ്പെ​​​ടെ വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധം ഉ​​​യ​​​ർ​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു സ​​​ർ​​​ക്കാ​​​ർ ചു​​​വ​​​ടു മാ​​​റ്റി​​​യ​​​ത്.


ക്വാ​​​റ​​​ന്‍റൈ​​​ന്‍റെ ചെ​​​ല​​​വ് ഈ​​​ടാ​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് ഉ​​​ട​​​ൻ പു​​​റ​​​ത്തി​​​റ​​​ങ്ങും. അ​​​തി​​​ൽ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.