വൈറോളജി ലാബിൽ പരിശോധനാഫലം ഇനി അതിവേഗം
വൈറോളജി ലാബിൽ  പരിശോധനാഫലം ഇനി അതിവേഗം
Wednesday, May 27, 2020 12:40 AM IST
തൃ​​​ശൂ​​​ർ: ഗ​​​വ.​​​മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് കോ​​​വി​​​ഡ് ആ​​​ശു​​​പ​​​ത്രി​​യി​​ലെ വൈ​​​റോ​​​ള​​​ജി ലാ​​​ബി​​​ലേ​​​ക്ക് ആ​​​ധു​​​നി​​​ക സ​​​ജ്ജീ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ള്ള കോ​​​വി​​​ഡ് പ​​​രി​​​ശോ​​​ധ​​​നാ സം​​​വി​​​ധാ​​​നം എ​​​ത്തി. ര​​​മ്യ ഹ​​​രി​​​ദാ​​​സ് എം​​​പി​​​യു​​​ടെ ആ​​​സ്തി വി​​​ക​​​സ​​​ന ഫ​​​ണ്ടി​​​ൽ​​​നി​​​ന്നു 40 ല​​​ക്ഷം രൂ​​​പ ചെ​​​ല​​​വ​​​ഴി​​​ച്ചാ​​​ണ് കോ​​​വി​​​ഡ് രോ​​​ഗ പ​​​രി​​​ശോ​​​ധ​​​ന വേ​​​ഗ​​​ത്തി​​​ലാ​​​ക്കാ​​​നു​​​ള്ള ‘ന്യൂ​​​ക്ലി​​​ക് ആ​​​സി​​​ഡ് എ​​​ക്സ്ട്രാ​​​ക‌്ഷ​​​ൻ സി​​​സ്റ്റം’ വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു വാ​​​ങ്ങി​​​യ​​​ത്.

സാ​​​ധാ​​​ര​​​ണ​​​യാ​​​യി ആ​​​റു മ​​​ണി​​​ക്കൂ​​​ർ വേ​​​ണ്ടി​​​വ​​​രു​​​ന്നി​​​ട​​​ത്ത് പ​​കു​​തി സ​​മ​​യം​​കൊ​​​ണ്ട് ഫ​​​ലം ല​​​ഭി​​​ക്കു​​​ന്ന സം​​​വി​​​ധാ​​​ന​​​മാ​​​ണി​​​ത്. പു​​തി​​യ സം​​വി​​ധാ​​ന​​ത്തി​​ൽ, ഇ​​​പ്പോ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഇ​​​ര​​​ട്ടി സാ​​​മ്പി​​ളു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​നാ​​വും.


ര​​​ണ്ടാ​​​ഴ്ച മു​​​മ്പ് ചെ​​​ന്നൈ​​​യി​​​ൽ എ​​​ത്തി​​​ച്ച മെ​​​ഷീ​​​ൻ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം വൈ​​​കു​​ന്നേ​​ര​​മാ​​​ണ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ കൊ​​ണ്ടു​​വ​​ന്ന​​​ത്. എ​​​ല്ലാ വൈ​​​റ​​​ൽ രോ​​​ഗ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളും ഇ​​​തി​​​ലൂ​​​ടെ ന​​​ട​​​ത്താ​​​നാ​​​കു​​​മെ​​​ന്ന​​​ത് അ​​​ധി​​​ക​​​നേ​​​ട്ട​​​മാ​​​ണ്. ഒ​​​രാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ ഇ​​ത് പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​ജ്ജ​​​മാ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.