സ​ന്ന​ദ്ധ​ പ്ര​വ​ർ​ത്ത​ക​ർ ഇനി പോ​ലീ​സ് വോ​ള​ന്‍റിയ​ർ​മാ​ർ
Wednesday, May 27, 2020 12:21 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ലോ​​ക്ക്ഡൗ​​ണ്‍ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ന​​ട​​പ്പാ​​ക്കാ​ൻ സ​​ർ​​ക്കാ​​രി​​നെ സ​​ഹാ​​യി​​ക്കാ​​ൻ തെ​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട സ​​ന്ന​​ദ്ധ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ സേ​​വ​​നം ഇ​​നി പോ​​ലീ​​സി​​നും ല​​ഭി​​ക്കു​​മെ​ന്നു ഡിജിപി ലോ​​ക്നാ​​ഥ് ബെ​​ഹ്റ.

പോ​​ലീ​​സ് വോ​​ള​​ണ്ടി​​യ​​ർ​​മാ​​ർ എ​​ന്നാ​​ണ് ഇ​​വ​​ർ അ​​റി​​യ​​പ്പെ​​ടു​​ക. പോ​​ലീ​​സ് വോ​​ള​​ന്‍റിയേ​​ഴ്സ് എ​​ന്നു മ​​ഞ്ഞ അ​​ക്ഷ​​ര​​ത്തി​​ലെ​​ഴു​​തി​​യ, നീ​​ല നി​​റ​​ത്തി​​ൽ മൂ​​ന്നി​​ഞ്ച് വീ​​തി​​യു​​ള്ള തു​​ണി​​യി​​ൽ നി​​ർ​​മി​​ച്ച ആം ​​ബാ​​ൻ​​ഡ് ഇ​​വ​​ർ​​ക്കു ന​​ൽ​​കും. ര​​ണ്ടു പേ​​ര​​ട​​ങ്ങു​​ന്ന പോ​​ലീ​​സ് സം​​ഘ​​ത്തി​​ൽ ഒ​​രാ​​ളാ​​യി ഈ ​​വോ​​ള​ന്‍റിയ​​ർ ഉ​​ണ്ടാ​​കും. ബൈ​​ക്ക് പ​​ട്രോ​​ൾ ന​​ട​​ത്തു​​ന്ന പോ​​ലീ​​സു​​കാ​​ർ​​ക്കൊ​​പ്പ​​വും ഇ​​വ​​രെ നി​​യോ​​ഗി​​ക്കും. ഇ​​വ​​രു​​ടെ വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ ബ​​ന്ധ​​പ്പെ​​ട്ട പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ സൂ​​ക്ഷി​​ക്കും.

പോ​​ലീ​​സി​​നോ​​ടൊ​​പ്പം ഷി​​ഫ്റ്റ് അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ജോ​​ലിചെ​യ്യാ​ൻ ആവശ്യമായ പ്രോ​​ത്സാ​​ഹ​​നവും സ​​ഹാ​​യ​​വും വോ​​ള​ന്‍റിയ​​ർ​​മാ​​ർ​​ക്ക് ന​​ൽ​​ക​​ണ​​മെ​​ന്നു ലോ​​ക്നാ​​ഥ് ബെ​​ഹ്റ നി​​ർ​​ദേ​​ശി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.